തമിഴ്നാട്ടിൽ 10 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും; പട്ടിക പുറത്ത്

തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി കോൺഗ്രസ് മൽസരിക്കുന്ന 10 സീറ്റുകളുടെ പട്ടിക പുറത്തു വിട്ടു. തിരുവള്ളൂർ (സംവരണം), കടലൂർ, മയിലാടുതുറൈ, ശിവഗംഗ, തിരുനെൽവേലി, കൃഷ്ണഗിരി, കരൂർ, വിരുദുനഗർ, കന്യാകുമാരി, പുതുച്ചേരി എന്നിവിടങ്ങളിലാണു കോൺഗ്രസ് മൽസരിക്കുക. കഴിഞ്ഞ തവണ തോറ്റ തേനി സീറ്റ് ഡിഎംകെ തിരിച്ചെടുത്തു. ആറണി, തിരുച്ചിറപ്പള്ളി സീറ്റുകളും ഇത്തവണ നൽകിയിട്ടില്ല. ഡിഎംകെ സഖ്യത്തിലുള്ള വൈകോയുടെ എംഡിഎംകെ തിരുച്ചിറപ്പള്ളിയിൽ മൽസരിക്കും. വൈകോയുടെ മകൻ ദുരൈ വൈകോ ഇവിടെ സ്ഥാനാർഥിയാകും. 

Read More

തമിഴ്നാട് പിസിസി ഓഫീസിൽ പിന്തുണ തേടിയെത്തി സിപിഐഎം സ്ഥാനാർത്ഥികൾ; സ്വീകരിച്ച് കോൺഗ്രസ് നേതൃത്വം

തമിഴ്നാട് പിസിസി ഓഫീസിലെത്തി തെരഞ്ഞെടുപ്പിൽ പിന്തുണ തേടി സിപിഐഎം സ്ഥാനാർഥികൾ. മധുരയിലെയും ദിണ്ടിഗലിലെയും സ്ഥാനാർഥികളാണ് കോൺഗ്രസ് ഓഫീസിൽ എത്തിയത്. പിസിസി പ്രസിഡന്‍റ് സെൽവപെരുന്തഗൈ സ്ഥാനാർത്ഥികളെ സ്വീകരിച്ചു. ഡിഎംകെ സഖ്യത്തിലാണ് രണ്ടു പാർട്ടികളും മത്സരിക്കുന്നത്. മധുരയിൽ സിറ്റിങ് എംപി സു. വെങ്കിടേഷനാണ് വീണ്ടും മത്സരിക്കുന്നത്. ദിണ്ടിഗലിൽ പാര്‍ട്ടി ജില്ലാ സെക്രട്ടറി സച്ചിദാനന്ദൻ ആണ് സ്ഥാനാർഥി. സംസ്ഥാനത്ത് കോയമ്പത്തൂരിലും മധുരയിലുമാണ് സിപിഐഎം കഴിഞ്ഞ തവണ മത്സരിച്ചത്. രണ്ടിടത്തും പാര്‍ട്ടി സ്ഥാനാര്‍ത്ഥികൾ ജയിച്ചിരുന്നു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലാണ് ഇക്കുറിയും സിപിഐഎം മത്സരിക്കുന്നത്….

Read More

സിഎഎക്ക് എതിരെ ബഹുജന പ്രക്ഷോഭത്തിന് സിപിഎം; വിഷയത്തിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരമെന്ന് എംവി ഗോവിന്ദൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പങ്കെടുക്കുന്ന ബഹുജന റാലി സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമം നടപ്പാക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സർക്കാർ. അത് മുഖ്യമന്ത്രി നൽകിയ ഉറപ്പാണ്. എന്നാൽ സിഎഎ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ സാധിക്കില്ലെന്നാണ് കോൺഗ്രസും ബിജെപിയും പറയുന്നത്. ഇരുവർക്കും വിഷയത്തിൽ ഒരേ സ്വരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.പൗരത്വ ഭേദഗതി നിയമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെ വർഗ്ഗീയ ഇടപെടലാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു….

Read More

പൗരത്വ നിയമ ഭേദഗതിയെ കോൺഗ്രസ് ശക്തമായി എതിർത്തു: മുഖ്യമന്ത്രി പറഞ്ഞത് നുണ; വിഡി സതീശൻ

പൗരത്വ നിയമ ഭേദഗതിയെ കോൺഗ്രസ് ശക്തമായി എതിർത്തിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് നട്ടാൽ കുരുക്കാത്ത നുണയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ നിയമ പ്രശ്‌നം ഉന്നയിച്ചും ചർച്ച നയിച്ചതും ശശി തരൂരാണ്. അന്ന് തരൂരിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്ന വാദത്തിലൂന്നി പ്രസംഗിച്ചത് കപിൽ സിബലാണ്. കോൺഗ്രസ് അല്ലാതെ പിന്നെയാരാണ് പ്രസംഗിച്ചത്? ആരാണ് എതിർത്തത്? രാഹുൽ ഗാന്ധി ഇതിനെ സംബന്ധിച്ച് പറഞ്ഞതെല്ലാം ദേശീയ മാധ്യമങ്ങൾ…

Read More

കോൺഗ്രസ് മുൻ മുഖ്യമന്ത്രി അമരീന്ദറിന്റെ ഭാര്യയും എം.പിയുമായ പ്രണീത് കൗർ ബി.ജെ.പിയിലേക്ക്

കോൺഗ്രസ് എം.പി.യും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയുമായ പ്രണീത് കൗർ ബി.ജെ.പിയിൽ ചേർന്നു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, നേതാവ് തരുൺ ചുഗ്, സുനിൽ ജാഖർ എന്നിവരുടെ സാന്നിധ്യത്തിലാണ് കൗർ ബി.ജെ.പിയിൽ ചേർന്നത്. അമരീന്ദർ സിംഗ് നേരത്തെ ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രണീതിന്റെ പാർട്ടി പ്രവേശനം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രണീത് കൗറിനെ നേരത്തെ കോാൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. ഇവർ നാല് തവണ പട്യാല എം.പിയും…

Read More

കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായ തമ്പാനൂർ സതീഷും ബിജെപിയിൽ

തിരുവനന്തപുരം നഗരത്തിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായ തമ്പാനൂർ സതീഷും പാർട്ടി വിട്ടു. ബിജെപിയിൽ ചേരാനായി ഇദ്ദേഹം ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി. മറ്റൊരു കോൺഗ്രസ് നേതാവ് പദ്മിനി തോമസും ബിജെപി ഓഫീസിലെത്തി. കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുക. ഇന്നലെ തന്നെ ബിജെപി നേതൃത്വം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് തങ്ങൾക്കൊപ്പം വരുമെന്ന് വ്യക്തമാക്കിയിരുന്നു.

Read More

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണമില്ല; മോദി സര്‍ക്കാരിന്റെ പ്രതികാരമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

 ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതിയുടെ പേരില്‍ മരവിപ്പച്ചതോടെ തിരഞ്ഞെടുപ്പിന് ചിലവഴിക്കാന്‍ പണമില്ലെന്നും ഇത് മോദി സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ ഇ.ഡി യും ആദായ നികുതി വകുപ്പും ചേര്‍ന്നാണ് പാര്‍ട്ടി അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നും വലിയ പിഴ ചുമത്തിയിരിക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു. ജനങ്ങളുടെ പണമാണ് പാര്‍ട്ടി അക്കൗണ്ടിലുള്ളത്. ഇതാണ് കേന്ദ്രം മരവിപ്പിച്ചിരിക്കുന്നത്. ഇതേ സമയം ഇലക്ടറല്‍ ബോണ്ടിനെ കുറിച്ച് വെളിപ്പെടുത്താന്‍ ബി.ജെ.പി തയ്യാറാവുന്നില്ലെന്നും അതവരുടെ കള്ളത്തരം പുറത്ത് വരുന്നത് കൊണ്ടാണെന്നും ഖാര്‍ഗെ…

Read More

കേരളത്തിലെ കൂടുതൽ കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരുമെന്ന് നേതൃത്വം; ഉറ്റ് നോക്കി രാഷ്ട്രീയ കേരളം

തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയില്‍ ചേരും. രാവിലെ 11 മണിക്ക് വിളിച്ചിട്ടുളള വാർത്ത സമ്മേളനത്തിൽ നേതാക്കള്‍ പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ആരാണ് എന്ന വിവരം സസ്പെന്‍സാക്കി വച്ചിരിക്കുകയാണ് ബിജെപി. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഇടത്, വലത് മുന്നണികളില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. പത്മജ വേണുഗോപാൽ…

Read More

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി

ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പടെ മരവിപ്പിച്ച ആദായനികുതി വകുപ്പ് നടപടി സ്റ്റേ ചെയ്യണമെന്ന കോൺഗ്രസിന്റെ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. 2018-19 സാമ്പത്തിക വർഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും അക്കൗണ്ടുകൾ മരവിപ്പിച്ചത്. നടപടി റദ്ദാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണൽ തള്ളിയതിന് പിന്നാലെയാണ് പാർട്ടി ഹൈക്കോടതിയെ സമീപിച്ചത്. 115 കോടി രൂപ അക്കൗണ്ടിൽ നിലനിർത്തണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇൻകം ടാക്‌സ് ട്രൈബ്യൂണൽ കോൺഗ്രസിന്റെ ഹരജി തള്ളിയത്. പക്ഷേ, അത്രയും തുക…

Read More

കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ നാളെ ബിജെപിയിൽ ചേരും; പിന്നാലെ ഇടത് നേതാക്കളും: കെ.സുരേന്ദ്രൻ

കേരളത്തിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കൾ നാളെ ബിജെപിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടതു മുന്നണിയിലെ പ്രമുഖ നേതാക്കളും വരും ദിവസങ്ങളിൽ പാർട്ടിയിലേക്ക് എത്തുമെന്ന് സുരേന്ദ്രൻ അവകാശപ്പെട്ടു. ശശി തരൂരിന്റെ വികസന വിരുദ്ധ ശൈലിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പ്രമുഖ നേതാക്കൾ പാർട്ടിയിൽ ചേരുമെന്നാണ് സുരേന്ദ്രൻ നൽകുന്ന സൂചന. പല മണ്ഡലങ്ങളിലും ബിജെപി വലിയ ശക്തിയായി ഉയർന്നുവന്നതോടെ ആശങ്കയിലായ ഇടതു, വലതു മുന്നണികൾ പരസ്യ ബാന്ധവത്തിനുപോലും ശ്രമിക്കുന്നുണ്ടെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ‘‘കോൺഗ്രസിൽ നിന്നും എൽഡിഎഫിൽനിന്നും പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു…

Read More