കോൺഗ്രസിന് വീണ്ടും തിരിച്ചടി; 1700 കോടി രൂപ നികുതി അടയ്ക്കണമെന്ന് കാട്ടി ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 1700 കോടി രൂപ നികുതി അടയ്ക്കാൻ നിർദ്ദേശിച്ചാണ് പുതിയ നോട്ടീസ്. കോടതിയിൽ ചോദ്യംചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചു. തെരഞ്ഞെടുപ്പ് കാലത്തെ ആദായ നികുതി വകുപ്പിന്‍റെ നടപടി ജനാധിപത്യ രീതിക്ക് എതിരാണെന്ന് സോണിയയും രാഹുലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമർശിച്ചിരുന്നു. 2014 മുതൽ 17 വരെയുള്ള കാലത്ത് 520 കോടി നികുതി അടയ്ക്കണമെന്ന് നേരത്തെ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു….

Read More

രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ

രാഹുൽ ജി വലിയ നേതാവൊക്കെയാണ്, പക്ഷേ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം എത്തുന്നില്ലെന്ന് പരിഹസിച്ച് വയനാട് ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യ ക്ഷനുമായ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ  നിലമ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി സ്ഥാനാർത്ഥി. വയനാട്ടിൽ കാട്ടന ആക്രമണത്തിൽ യുവതിയുടെ മരണം ദാരുണമായ സംഭവമാണ്. കാട്ടാന ആക്രമണങ്ങളെ ശാസ്ത്രീയമായി തടയുന്നതിനുള്ള സംവിധാനങ്ങൾ സംസ്ഥാന സർക്കാറിനില്ല. സർക്കാരിന്‍റെ ഭാഗത്തു നിന്നും തുടർച്ചയായി ഉണ്ടാകുന്നത് ഗുരുതരമായ വീഴ്ചയാണ്. വയനാട്ടിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ…

Read More

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാൽ കോണ്‍ഗ്രസ് വിട്ടു; ഇനി ബിജെപിയില്‍

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയും മുൻ ഹരിയാന മന്ത്രിയുമായ സാവിത്രി ജിന്‍ഡാല്‍ കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. സാവിത്രി ജിന്‍ഡാലിനൊപ്പം മകള്‍ സീമ ജിന്‍ഡാലും പാര്‍ട്ടിയില്‍ ചേര്‍ന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ്, കോൺഗ്രസ് വിടുകയാണെന്ന പ്രഖ്യാപനം സാവിത്രി ജിന്‍ഡാല്‍ നടത്തിയത്. എംപിയായിരുന്ന മകൻ നവീൻ ജിൻഡാല്‍ കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നതിന് തൊട്ടുപിന്നാലെയാണ് അവരുടെ തീരുമാനം. ‘ഹിസാറിലെ ജനങ്ങളെ പ്രതിനിധീകരിച്ച് 10 വർഷം എംഎൽഎയായി, മന്ത്രിയെന്ന നിലയിൽ നിസ്വാർത്ഥമായി ഹരിയാന സംസ്ഥാനത്തെ സേവിച്ചു. ഹിസാറിലെ ജനങ്ങൾ…

Read More

ടെന്നീസ് താരം സാനിയ മിർസ കോൺഗ്രസ് സ്ഥാനാർത്ഥി ആയേക്കും ; ഹൈദ്രബാദിൽ അസറദ്ദീൻ ഉവൈസിക്കെതിരെ മത്സരിപ്പിക്കാൻ ആലോചന

ഹൈദരാബാദിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ ടെന്നീസ് താരം സാനിയ മിർസയെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ആലോചന. ഗോവ, തെലങ്കാന, യു.പി, ജാർഖണ്ഡ്, ദാമൻ ദിയു എന്നിവിടങ്ങളിലെ സ്ഥാനാർഥികളെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച ചേർന്ന കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സാനിയയുടെ പേര് ചർച്ചയായത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് സാനിയയുടെ പേര് നിർദേശിച്ചത്. സാനിയയുടെ ജനപ്രീതിയും സെലിബ്രിറ്റി സ്റ്റാറ്റസും ഹൈദരാബാദ് നഗരത്തിൽ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ സഹാകരമാകുമെന്നാണ് വിലയിരുത്തൽ….

Read More

കോൺഗ്രസിന് തിരിച്ചടി ; ആദായ നികുതി വകുപ്പിന്റെ നികുതി പുനർനിർണയ നടപടി ചോദ്യം ചെയ്തുള്ള ഹർജി തള്ളി

ആദായ നികുതി വകുപ്പിന്റെ നികുതി പുനർനിർണയ നടപടികൾ ചോദ്യം ചെയ്ത് കോൺഗ്രസ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്ര കുമാർ കൗരവ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 2017 മുതല്‍ 2021 വരെയുള്ള റീ അസസ്‌മെന്റിനെതിരെ നല്‍കിയ ഹര്‍ജികളാണ് കോടതി തള്ളിയത്. പുനർമൂല്യനിർണയ വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ച മുൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജികൾ തള്ളുന്നതെന്ന് ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്ര കുമാർ കൗരവ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നേരത്തെ 2014-15, 2016-17…

Read More

കോണ്‍ഗ്രസിന് അമേഠിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഭയം; അതാണ് പ്രഖ്യാപനം വൈകുന്നതെന്ന് സ്മൃതി ഇറാനി 

അമേഠിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ കോണ്‍ഗ്രസിനെ കളിയാക്കി സ്മൃതി ഇറാനി ​രം​ഗത്ത്. ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് ഭയമാണെന്നും അതാണ് പ്രഖ്യാപനം വൈകുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. ടൈംസ് നൗ തിരഞ്ഞെടുപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അമേഠിയിലെ നിലവിലെ എം.പി കൂടിയായ സ്മൃതി ഇറാനി. അമേഠിയില്‍ ആരെവേണമെങ്കിലും കോണ്‍ഗ്രസിന് തീരുമാനിക്കാം. ഇത് ആദ്യമായാണ് ഇത്രയും വൈകുന്നതെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. ബി.ജെ.പിക്ക് ഇത്തവണ നാനൂറ് സീറ്റ് ലഭിക്കും. അതില്‍ ഒന്ന് റെക്കോര്‍ഡ് വിജയത്തോടെ അമേഠിയിലായിരിക്കും. ഇത് വെറുതെ പറയുന്നതല്ല….

Read More

‘ആ മുഖത്തേക്ക് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നത് പോലെ’; എം എം മണിയ്‌ക്കെതിരെ കോൺഗ്രസ് നേതാവ്

സി.പി.എം. നേതാവ് എം എം മണിയ്ക്കെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് ദേവികുളം മണ്ഡലം കൺവീനർ ഒ ആർ ശശി. എം എം മണിയുടെ മുഖത്തേക്ക് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നത് പോലെയാണെന്നായിരുന്നു ശശിയുടെ പ്രസംഗം. ഇന്നലെ മൂന്നാറിൽ നടന്ന യുഡിഎഫ് കൺവെൻഷനിലായിരുന്നു ഒ ആർ ശശിയുടെ വിവാദ പരാമർശം. ഡീൻ കുര്യക്കോസിന് സൗന്ദര്യമുള്ളത് അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ്. ഡീനിനെ പ്രസവിച്ചത് സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിലാണെന്നും എന്നാൽ മണിയെ പ്രസവിച്ചത് ഏതോ പാറമടയിലാണെന്നും ശശി പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി…

Read More

‘വരുൺ ഗാന്ധിക്കായി കോൺഗ്രസിന്റെ വാതിലുകൾ തുറന്ന് കിടക്കുന്നു’; കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി

വരുൺ​ ​ഗാന്ധിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺ​ഗ്രസ്. വരുണിനായി കോൺ​ഗ്രസിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി. വരുൺ നല്ല പ്രതിച്ഛായയുള്ളയാളെന്നും ഗാന്ധിയനായതിനാലാണ് വരുണിനെ ബിജെപി ഒഴിവാക്കിയതെന്നും അധിർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. നാലാം ഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 46 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ യുപി പി സി സി അധ്യക്ഷൻ അജയ് റായ്…

Read More

‘കോൺഗ്രസ് മത്സരിക്കുന്നത് ഇന്ത്യയെ വീണ്ടെടുക്കാൻ, ഇടതുപക്ഷം മത്സരിക്കുന്നത് ചിഹ്നം നിലനിർത്താൻ’; രമേശ് ചെന്നിത്തല

ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ്‌ ഇന്ത്യക്കായി മത്സരിക്കുമ്പോൾ ഇടതുപക്ഷം ചിഹ്നം നിലനിലർത്താൻ വേണ്ടി മത്സരിക്കുന്നെന്ന് രമേശ്‌ ചെന്നിത്തല. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോ ഇടതുപക്ഷത്തിന്‍റെ ചിഹ്നം നഷ്ടമാകും എന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ഗതികെട്ട ഭരണം നടത്തിയിട്ടും എങ്ങനെ ഇടതുപക്ഷത്തിന് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കാൻ മനസ്സ് വരുന്നു എന്നും അദ്ദേഹം ചോദിച്ചു. ചിറയിൻകീഴിൽ വച്ച് നടന്ന യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്‍റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം യു ഡി…

Read More

ഓം ബിർളയ്ക്കെതിരെ ബിജെപി വിട്ടുവന്ന പ്രഹ്ലാദ് ഗുഞ്ചാൽ; ആറാംഘട്ട പട്ടിക പുറത്തിറക്കി കോൺഗ്രസ്

ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആറാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. രാജസ്ഥാനിലെ നാലും തമിഴ്‌നാട്ടിലെ ഒരു സീറ്റിലേക്കുമാണ് അഞ്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ട മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത് പ്രഹ്ലാദ് ഗുഞ്ചാളാണ്. രാജസ്ഥാനിൽ ബിജെപിയുടെ മുഖമായ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ അടുത്ത അനുയായിയാണ് ഗുഞ്ചാൾ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോട്ട നോർത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായിരുന്നു ഗുഞ്ചാൾ. കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെടുകയും ചെയ്തിരുന്നു. അജ്മീർ മണ്ഡലത്തിൽ നിന്ന് രാമചന്ദ്രചൗധരിയും രാജ്‌സമന്ദിൽ നിന്ന് സുദർശൻ റാവത്തും ബിൽവാരയിൽ…

Read More