‘വര്‍ഗീയ രാഷ്ട്രീയത്തെ കേരളത്തില്‍ മണ്ണുറപ്പിക്കാന്‍ അനുവദിക്കില്ല’; കോണ്‍ഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി

 സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തില്‍ ഒരിടത്തും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്നും ഒരിടത്തും ജയിക്കാനാകില്ലെന്നും പറഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തെ കേരളത്തില്‍ മണ്ണുറപ്പിക്കാന്‍ അനുവദിക്കില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപി ഇതര പാര്‍ട്ടികളുടെ നേതാക്കളെ തേടി നടക്കുകയാണ്. അതിനെയാകെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ എന്നും പിണറായി വിജയന്‍ ചോദിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. അല്ലാത്തപ്പോള്‍ ഏജന്‍സികള്‍ക്ക് ഒപ്പം നില്‍ക്കും. ഇതിന്റെ നല്ല ഉദാഹരണമാണ്…

Read More

ബി.ജെ.പി അഴിമതിക്കാരെ അലക്കിവെളിപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണ്; പരസ്യവുമായി കോണ്‍ഗ്രസ്

അഴിമതിക്കാരെ അലക്കിവെളപ്പിക്കുന്ന വാഷിങ് മെഷീനാണ് ബി.ജെ.പി എന്ന് കോണ്‍ഗ്രസിന്റെ പരസ്യം. കാവി, പച്ച നിറത്തിലുള്ള വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന ബി.ജെ.പി നേതാവിന്റെ ചിത്രമാണ് പരസ്യത്തില്‍. ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. 2014-ന് ശേഷം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് വിധേയരായ പ്രതിപക്ഷത്തുള്ള 25 പ്രമുഖ നേതാക്കളില്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം 23-പേര്‍ക്കെതിരേയുള്ള നടപടികള്‍ നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി യെ പരിഹസിച്ച് കോണ്‍ഗ്രസ് പരസ്യം പുറത്തിറക്കിയത്. ഇക്കഴിഞ്ഞ മാർച്ച് 30നും കോൺഗ്രസ്…

Read More

‘ജാതി സെൻസസ് നടപ്പാക്കും, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും’ ;കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി

ജാതി സെൻസസ് നടപ്പാക്കും, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും കേന്ദ്ര സർക്കാർ ജോലികളിൽ 50% വനിതകൾക്ക് നീക്കി വയ്ക്കും എന്നതുൾപ്പടെ നിരവധി വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി.ന്യായ് പത്ര എന്ന പേരിൽ പി.ചിദംബരമാണ് പ്രകടന പത്രിക അവതരിപ്പിച്ചത്. 25 ഗ്യാരന്റികളാണ് പ്രകടന പ​ത്രികയിലുള്ളത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നത് തടയും,ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകും നേതാക്കൾ ബിജെപിയിൽ ചേർന്നതിന് പിന്നാലെ അവസാനിപ്പിച്ച അഴിമതി കേസുകളിൽ പുനരന്വേഷണം,പ്രതിദിന വേതനം കുറഞ്ഞത് 400 രൂപയാക്കും,സർക്കാർ – പൊതുമേഖല…

Read More

‘കോൺഗ്രസ് അലസത വെടിയണം’; പാര്‍ട്ടിയെ അതിരൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. കോൺഗ്രസ് അലസവും, വിരസവുമായെന്നെന്നാണ് ഹരീഷ് റാവത്തിന്റെ വിമര്‍ശനം. കോൺഗ്രസ് അലസത വെടിയണമെന്നും ഹരീഷ് റാവത്ത് ആവശ്യപ്പെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയുള്ള വിമര്‍ശനം പാര്‍ട്ടിക്കകത്തും പുറത്തും ഒരേ പോലെ ചര്‍ച്ചയാക്കപ്പെടും. 

Read More

അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി റോബർട്ട് വദ്ര ? ; സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന

രാ​ഹുൽ ​ഗാന്ധി മത്സരിക്കുമെന്ന് ആദ്യം സൂചനകളുയർന്ന, ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയ മണ്ഡലം അമേഠിയിൽ റോബർട്ട്‌ വദ്ര മത്സരിക്കുമെന്ന് അഭ്യൂഹം. താൻ പാർലമെന്റ് അംഗമാകാൻ തീരുമാനിച്ചാൽ അമേഠി മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അവിടുത്തെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ​ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്ര പറഞ്ഞു. വർഷങ്ങളായി അമേഠിയിലേയും റായ്ബറേലിയയിലെയും ജനങ്ങൾക്ക് വേണ്ടി ഗാന്ധി കുടുംബം പ്രവർത്തിക്കുന്നുണ്ട്. അമേഠിയിലെ നിലവിലെ പാർലമെന്റ് അംഗത്തിൽ ജനങ്ങൾ സന്തുഷ്ടരല്ലെന്നും വദ്ര വ്യക്തമാക്കി. സ്മൃതി ഇറാനിയാണ് അമേഠിയിൽ ബിജെപി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ 55000…

Read More

‘വയനാട്ടിൽ ശത്രുക്കൾ ഡൽഹിയിൽ കൂട്ടുകാർ’; രാഹുൽ നിലപാടിൽ വെള്ളം ചേർക്കുന്നുവെന്ന് സ്മൃതി ഇറാനി

രാഹുൽ ഗാന്ധിയേയും ഇന്ത്യ മുന്നണിയേയേും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻറെ നാമനിർദേശ പത്രിക സമർപ്പണത്തിനെത്തിയതായിരുന്നു അവർ. ഡൽഹിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്. എന്താണിത്? അവരുടെ ഉദ്ദേശ്യം ശരിയല്ല. രാഹുലിൻറെ പ്രാധാനമന്ത്രി സ്ഥാനാർഥിത്വം ഇന്ത്യ മുന്നണിക്ക് സ്വീകാര്യമല്ലേ? രാഹുൽ ഇന്ത്യ മുന്നണിക്ക് സ്വീകാര്യൻ അല്ലെ? ആണെങ്കിൽ വയനാട്ടിൽ തമ്മിൽ മത്സരിക്കില്ലല്ലോയെന്ന് അവർ ചോദിച്ചു. തമിഴ്നാട്ടിൽ സിപിഐ, സിപിഎം, കോൺഗ്രസ്, ലീഗ് എല്ലാരും ഒരുമിച്ച് മത്സരിക്കുന്നു. കേരളത്തിൽ എതിർമുഖത്ത്. ഇവരുടെ കാര്യം ഒന്നും തിരിയുന്നില്ല….

Read More

കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കനത്ത തിരിച്ചടിയേകി കോൺഗ്രസ് വക്താവും പ്രമുഖ നേതാവുമായ പ്രഫ. ഗൗരവ് വല്ലഭ് പാർട്ടിയിൽനിന്ന് രാജിവച്ചു. ധനകാര്യ, സാമ്പത്തിക വിഷയങ്ങളിൽ കോൺഗ്രസിനെ ചാനൽ ചർച്ചകളിൽ നയിച്ചിരുന്നയാളാണ് ഗൗരവ് വല്ലഭ്. പാർട്ടിയുടെ ദിശാബോധമില്ലായ്മയിൽ അസ്വസ്ഥനാണെന്ന് രാജിക്കത്തിൽ ഗൗരവ് വ്യക്തമാക്കുന്നു.  ജാതി സെൻസസ് പോലുള്ളവ അംഗീകരിക്കാനാകില്ലെന്നും സനാതന വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കാനാകില്ലെന്നും കത്തിൽ പറയുന്നു. ‘‘കോൺഗ്രസിന്റെ ദിശാബോധമില്ലായ്മയിൽ അതൃപ്തിയുണ്ട്. സനാതന വിരുദ്ധ മദ്രാവാക്യങ്ങൾ വിളിക്കാനോ രാജ്യത്തിന്റെ ധനം വർധിപ്പിക്കുന്നവരെ ആക്ഷേപിക്കാനോ താൽപര്യമില്ല. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നും എല്ലാ പദവികളിൽനിന്നും…

Read More

‘ലീഗിന്റെ വോട്ട് വേണം, പക്ഷേ പതാക വേണ്ട എന്നാണ് കോൺഗ്രസ് നിലപാട്’; മുഖ്യമന്ത്രി

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ റാലിയിൽ മുസ്ലിം ലീഗിൻറെ പതാക ഒഴിവാക്കിയ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് സ്വന്തം പതാക പോലും ഉയർത്തിപ്പിടിക്കാൻ കഴിയാത്ത പാർട്ടിയാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതാക ഒഴിവാക്കിയത് കോൺഗ്രസ് ഭീരുത്വമാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ലീഗിനെ വേണം, പക്ഷേ പതാക വേണ്ട എന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപിയെ ഭയന്ന് കോൺഗ്രസ് പതാക ഒളിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ത്രിവർണ്ണ പതാക ഉപേക്ഷിക്കണമെന്ന സംഘ പരിവാർ ആവശ്യത്തിന് കോൺഗ്രസ് വഴങ്ങുകയാണോ…

Read More

തിരുവനന്തപുരത്ത് മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്ന് തരൂര്‍

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂർ. തിരുവനന്തപുരത്ത് ത്രികോണ മത്സരമെന്ന് പൊതുവെ പറയുമെങ്കിലും സ്ഥിതി അതല്ലെന്നും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ സ്ഥിതി തന്നെയാകും ഇത്തവണയുമുണ്ടാകുകയെന്നും തരൂര്‍ വിശദീകരിച്ചു. എൽഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വിലയിരുത്തൽ. എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ കുറിച്ചും തരൂര്‍ പ്രതികരിച്ചു. എസ്ഡിപിഐ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രം പിന്തുണ പ്രഖ്യാപിച്ചതല്ലെന്നും മറ്റ് കാര്യങ്ങൾ പാർട്ടി നേത‍ൃത്വം നേതൃത്വം…

Read More

എസ്ഡിപിഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല, ആര് വോട്ട് ചെയ്താലും വാങ്ങും; കെ സുധാകരൻ

എസ് ഡി പി ഐയുടെ പിന്തുണ കോൺഗ്രസും യു ഡി എഫും ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷനും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാർഥിയുമായ കെ സുധാകരൻ. ഇലക്ഷന് ആര് വോട്ട് ചെയ്താലും വോട്ട് വാങ്ങുമെന്നും സുധാകരൻ പറഞ്ഞു. എസ് ഡി പി ഐ എന്നല്ല സി പി എം വോട്ട് ചെയ്താലും വാങ്ങുമെന്നും കെ സുധാകരൻ വ്യക്തമാക്കി. ഇലക്ഷന് ആര് വോട്ട് ചെയ്താലും വോട്ട് വാങ്ങും. പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാർത്ഥിയും പറയില്ല….

Read More