പ്രലോഭനത്തിൽ വീഴില്ലെന്ന് ഉറപ്പുള്ള എത്ര കോൺഗ്രസുകാരുണ്ട്: ബിനോയ് വിശ്വം

ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് മൂന്നാം ഊഴം ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.ഇക്കാര്യത്തിൽ സവിശേഷമായ പങ്ക് കേരളത്തിൽ നിന്ന് ഉണ്ടാകും.ഇടത് സാന്നിധ്യത്തിന്‍റെ  പ്രാധാന്യം ഈ പാർലമെന്‍റില്‍ അറിയാം. ഇടത് എംപിമാരായിരിക്കും രാഷ്ട്രീയ ഗതി നിശ്ചയിക്കുക.ആർഎസ്എസ് ബിജെപി സഖ്യത്തെ ചെറുക്കാനും ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനുമാണ് ഇടത് മുന്നണി മത്സരിക്കുന്നത്. തൂക്ക് പാർലമെന്‍റ് ഉണ്ടായാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയാൽ കോൺഗ്രസ്  എന്ത് ചെയ്യും ? പ്രലോഭനത്തിൽ വീഴില്ലെന്ന് ഉറപ്പുള്ള എത്ര കോൺഗ്രസുകാരുണ്ട് ? ഇടതുപക്ഷത്ത്…

Read More

കോണ്‍ഗ്രസ് നേതാവ് സുലൈമാന്‍ റാവുത്തര്‍ സി.പി.എമ്മിലേക്ക്

മുന്‍ എം.എല്‍.എ.യും കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി. പി. സുലൈമാന്‍ റാവുത്തര്‍ സി.പി.എമ്മിലേക്ക്. കെ.പി.സി.സിയുടെ രമേശ് ചെന്നിത്തല ചെയര്‍മാനായുള്ള 25 അംഗ തിരഞ്ഞെടുപ്പ് പ്രചരണസമിതി അംഗത്വം രാജിവെച്ചാണ് റാവുത്തര്‍ ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎമ്മിലേക്ക് എത്തുന്നത്. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കെ.എസ്.യു. നേതാവായിരിക്കെയാണ് റാവുത്തർ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. വി.എം. സുധീരന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരിക്കെ സംസ്ഥാന ട്രഷറര്‍ ആയും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്‍റായിരിക്കേ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു….

Read More

കോണ്‍ഗ്രസ് നേതാവ് സുലൈമാന്‍ റാവുത്തര്‍ സി.പി.എമ്മിലേക്ക്

മുന്‍ എം.എല്‍.എ.യും കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി. പി. സുലൈമാന്‍ റാവുത്തര്‍ സി.പി.എമ്മിലേക്ക്. കെ.പി.സി.സിയുടെ രമേശ് ചെന്നിത്തല ചെയര്‍മാനായുള്ള 25 അംഗ തിരഞ്ഞെടുപ്പ് പ്രചരണസമിതി അംഗത്വം രാജിവെച്ചാണ് റാവുത്തര്‍ ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎമ്മിലേക്ക് എത്തുന്നത്. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കെ.എസ്.യു. നേതാവായിരിക്കെയാണ് റാവുത്തർ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. വി.എം. സുധീരന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരിക്കെ സംസ്ഥാന ട്രഷറര്‍ ആയും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്‍റായിരിക്കേ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു….

Read More

തൃശൂരിൽ ബിജെപിയെ സഹായിക്കാൻ സിപിഎം ധാരണയിൽ എത്തി; ഗുരുതര ആരോപണവുമായി അനില്‍ അക്കര

കരുവന്നൂര്‍ കള്ളപ്പണ കേസിൽ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി. മൊയ്തീനെ ഒഴിവാക്കാൻ സി.പി.എം, ബി.ജെ.പിയ്ക്ക് വോട്ടുമറിക്കാൻ ധാരണയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു. 40 ലക്ഷം രൂപയുടെ കള്ളപ്പണം കണ്ടുകെട്ടിയിട്ടും കേസിൽ എസി മൊയ്തീനെ പ്രതിയാക്കിയില്ല. തൃശൂരിൽ ബിജെപിയെ സഹായിക്കാൻ സി.പി.എം ധാരണയിൽ എത്തി. കരുവന്നൂർ കള്ളപ്പണ കേസിൽ എ.സി. മൊയ്തീനെ രക്ഷിക്കാൻ സഹായിക്കാമെന്നതാണ് ബി.ജെ.പിയും സിപിഎമ്മും തമ്മിലുള്ള ധാരണ. മൊയ്തീന്‍റെ നിക്ഷേപം കണ്ടുകെട്ടിയതിന്‍റെ രേഖയും അനിൽ അക്കര പുറത്തുവിട്ടു. ഒരു ബൂത്തിൽ നിന്ന്…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു; ബിരേന്ദ്ര സിംഗ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു

മുന്‍ കേന്ദ്രമന്ത്രിയും, ഹരിയാനയിലെ പ്രമുഖ ബിജെപി നേതാവുമായിരുന്ന ബീരേന്ദ്ര സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബീരേന്ദ്ര സിംഗിനൊപ്പം ഭാര്യ പ്രേമലതയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മകനും ഹിസര്‍ മുന്‍ എംപിയുമായ ബ്രിജേന്ദര്‍ സിംഗും അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഗുസ്തി താരങ്ങളുടെ സമരത്തെ തുടര്‍ന്ന് ബിജെപിയുമായി അകല്‍ച്ചയിലായിരുന്ന ബീരേന്ദ്ര സിംഗിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. ഇത് കൂടെ ആയതോടെയാണ് ബിരേന്ദ്ര സിംഗ് പാര്‍ട്ടിയിൽ നിന്ന് പുറത്തേക്ക് പോയത്….

Read More

മഹാവികാസ് അഘാഡി സഖ്യത്തിൽ സീറ്റ് ധാരണയായി; ഉദ്ധവ് താക്കറെ വിഭാഗം ശിവസേന 21 സീറ്റിലും കോൺഗ്രസ് 17 സീറ്റിലും ശരത് പവാർ വിഭാഗം എൻസിപി 10 സീറ്റിലും മത്സരിക്കും

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിൽ സീറ്റ് സംബന്ധിച്ച് ധാരണയായി. 48 ലോക്സഭ സീറ്റുകളുടെ കാര്യത്തിലും സഖ്യം ധാരണയിലെത്തി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് 10 ദിവസം മാത്രം ബാക്കിനിൽക്കെയാണ് സീറ്റ് സംബന്ധിച്ച് ധാരണയായത്. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുടെ ശിവസേന വിഭാഗം 21 സീറ്റുകളിൽ മത്സരിക്കും. ഭൂരിപക്ഷം സീറ്റുകളും ശിവസേനക്കാണ് നൽകിയിരിക്കുന്നത്. കോൺഗ്രസ് 17 സീറ്റുകളിലായിരിക്കും മത്സരിക്കുക. എൻ.സി.പി ശരത് പവാർ വിഭാഗത്തിനായി 10 സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്. മുംബൈയിലെ ആറ് സീറ്റുകളിൽ നാലെണ്ണത്തിലും ശിവസേന മത്സരിക്കും. നോർത്ത്…

Read More

കോൺഗ്രസിന് വീണ്ടും തിരിച്ചടി ; ഗുജറാത്തിൽ മുതിർന്ന നേതാവ് ഡിഡി രജ്പുത് ബിജെപിയിൽ ചേർന്നു

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ കോൺ​ഗ്രസിന് തിരിച്ചടി. മുതി‍ർന്ന കോൺ​ഗ്രസ് നേതാവ് ഡിഡി രജ്പുത് ബിജെപിയിൽ ചേർന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച്ച രജ്പുത് കോൺ​ഗ്രസ് വിട്ടിരുന്നു. തുടർന്ന് ബിജെപി അം​ഗത്വം സ്വീകരിക്കുകയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീലിന്റെ സാന്നിധ്യത്തിലാണ് ഡിഡി രജ്പുത് ബിജെപി അംഗത്വം എടുത്തത്. സംസ്ഥാനത്തെ പ്രമുഖ ക്ഷത്രീയ സമുദായ നേതാവാണ് ഡിഡി രജ്പുത്. ഡിഡി രജ്പുത്തിനൊപ്പം നിരവധി ക്ഷത്രിയ സമുദായ നേതാക്കളും ബിജെപിയിൽ ചേർന്നിട്ടുണ്ട്. അതേസമയം, പ്രകടനപത്രികയില്‍ മുസ്ലീം പ്രീണനമെന്ന…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; രാജസ്ഥാനിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസ്

കഴിഞ്ഞ പത്തുവർഷമായി ഒരു ലോക്സഭാംഗം പോലുമില്ലാത്ത കോൺഗ്രസിന് ഇത്തവണ രാജസ്ഥാനിൽ പ്രതീക്ഷയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വോട്ട് ശതമാനത്തിലെ മികച്ച പ്രകടനവും ചെറുകക്ഷികളുമായുള്ള കൂട്ടുകെട്ടും തുണയാകും എന്നാണ് പ്രതീക്ഷ. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായ രണ്ട് തോൽവികളുടെ ക്ഷീണത്തിലാണ് കോൺഗ്രസ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സംപൂജ്യരായപ്പോൾ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെടുകയും ചെയ്തു. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് അല്പം കരുതലോടെയാണ് ഇത്തവണ കോൺഗ്രസ് തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. ലോക് താന്ത്രിക് പാർട്ടിയെയും ഇടതുപക്ഷത്തെയും…

Read More

‘ഇത് പ്രീണന രാഷ്ട്രീയമാണ്’; കോൺഗ്രസ് പ്രകടനപത്രിക ഇന്ത്യയേക്കാൾ ഉചിതം പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പിന്: പരിഹസിച്ച് ഹിമന്ത

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനേക്കാൾ പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പിനാണ് കോൺഗ്രസ് പ്രകടനപത്രിക കൂടുതൽ ഉചിതമെന്ന് ഹിമന്ത പരിഹസിച്ചു. അധികാരത്തിലെത്താൻ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് പ്രകടനപത്രികയുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  ‘‘ഇത് പ്രീണന രാഷ്ട്രീയമാണ്. ഞങ്ങൾ ഈ രാഷ്ട്രീയത്തെ അപലപിക്കുന്നു. പ്രകടനപത്രിക ഭാരതത്തിലെ തിരഞ്ഞെടുപ്പിന് വേണ്ടിയല്ല, പാക്കിസ്ഥാനു വേണ്ടിയുള്ളതാണെന്നു തോന്നുന്നു. മുത്തലാഖ് പുനരുജ്ജീവിപ്പിക്കാനോ ബഹുഭാര്യത്വത്തെയോ ശൈശവ വിവാഹത്തെയോ പിന്തുണയ്ക്കാന്നോ ഒരു വ്യക്തിയും ആഗ്രഹിക്കുന്നില്ല. സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരത്തിലെത്തുക എന്നതാണ് കോൺഗ്രസിന്റെ മാനസികാവസ്ഥ….

Read More

കോട്ടയത്ത് യുഡിഎഫില്‍ പൊട്ടിത്തെറി; ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോട്ടയം യുഡിഎഫില്‍ പൊട്ടിത്തെറി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണം. മോന്‍സ് ജോസഫിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും ഏകാധിപത്യ പ്രവണതയും മൂലം പാര്‍ട്ടിയില്‍ വലിയ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.ഫ്രാന്‍സിസ് ജോര്‍ജിനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചശേഷം തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും…

Read More