
താൻ കോൺഗ്രസിന്റെ പ്രഥമിക അംഗത്വം രാജി വെച്ചിട്ടില്ല, മറ്റൊരു പാർട്ടിയിലേക്കും ഇല്ല ; അരവിന്ദർ സിങ് ലവ്‌ലി
മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്ന് രാജിവെച്ച ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലി. താൻ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചിട്ടില്ലെന്നും അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയുമായുള്ള കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് പി.സി.സി സ്ഥാനം രാജിവെച്ചതെന്നും ലവ്‌ലി പറഞ്ഞു. ഹർഷ് മൽഹോത്രയെ മാറ്റി ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്ന് ബിജെപി, ലവ്‌ലിയെ മത്സരിപ്പിക്കുമെന്ന് കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാൻ ആരോപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഡൽഹി കോൺഗ്രസ് അധ്യക്ഷസ്ഥാനം മാത്രമാണ് താൻ രാജിവച്ചതെന്നും ഒരു രാഷ്ട്രീയ…