
വോട്ട് വ്യത്യാസം ഒരു ശതമാനത്തിൽ താഴെ മാത്രം ; അസമിൽ തിരിച്ച് വരവ് പ്രതീക്ഷിച്ച് കോൺഗ്രസ്
വടക്കുകിഴക്കൻ സംസ്ഥാനമായ അസം കോൺഗ്രസിന് തിരിച്ചു പിടിക്കാവുന്ന ദൂരം മാത്രം. കഴിഞ്ഞ തവണ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഒരു ശതമാനത്തിനു താഴെ മാത്രമേ വോട്ടു വ്യത്യാസമുണ്ടായിരുന്നുള്ളു. അതിനാൽ ഇത്തവണ വലിയ തിരിച്ചുവരവ് കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട് അസമിൽ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അസമിൽ ശക്തമായ പോരാട്ടമായിരുന്നു നടന്നത്. ബി.ജെ.പി 36.4 ശതമാനം വോട്ടോടെ ഒമ്പത് സീറ്റുകൾ കരസ്ഥമാക്കിയപ്പോൾ. 35.8 ശതമാനം വോട്ട് ലഭിച്ച കോൺഗ്രസിന് മൂന്ന് സീറ്റും ലഭിച്ചു. ഒരു സീറ്റ് എ.ഐ.യു.ഡി.എഫും ഒരു സ്വതന്ത്രനുമാണ് വിജയിച്ചത്. പല…