
‘ഹിന്ദു വിശ്വാസം ഇല്ലാതാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു , മുസ്ലിങ്ങൾക്ക് തൊഴിൽ ക്വാട്ട നൽകുന്നു’ ; വിദ്വേഷ പ്രസംഗം നിർത്താതെ നരേന്ദ്ര മോദി
തെരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ വിദ്വേഷ പ്രസംഗം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഹിന്ദു വിശ്വാസം ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് മോദി ആരോപിച്ചു. തൊഴിൽ സംവരണത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും കോൺഗ്രസ് നുണകൾ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകുന്നത് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾക്കും തത്വങ്ങൾക്കും എതിരാണെന്നും മോദി പറഞ്ഞു. നിങ്ങളുടെ ക്വാട്ട തട്ടിയെടുത്ത് മുസ്‌ലിംകൾക്ക് നൽകുക എന്നതാണ് കോൺഗ്രസിന്റെ മറഞ്ഞിരിക്കുന്ന അജണ്ടയെന്നും മുന്നിലിരുന്ന അണികളോട് മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദുർബാറിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിലാണ്…