‘പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കും’; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ്. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം. മാത്രമല്ല ജൂണ്‍ നാലിന് കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. നരേന്ദ്ര…

Read More

രാമക്ഷേത്ര ഉദ്ഘാടനത്തിൽ നിന്ന് വിട്ടു നിന്നതിലൂടെ കോൺഗ്രസ് പാപം ചെയ്തു ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ജെ.പി നദ്ദ

പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. രാമക്ഷേത്ര ഉദ്ഘാടനത്തിൽ നിന്ന് വിട്ടു നിന്നതിലൂടെ കോൺഗ്രസ് പാപം ചെയ്തു എന്ന് ജെപി നദ്ദ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ മറുപടിയിലാണ് ന്യായീകരണം. മുസ്ലീം ലീഗ് ഇന്ത്യയുടെ വിഭജനത്തിന്റെ വിത്ത് പാകിയതുപോലെ കോൺഗ്രസ് പ്രവർത്തിച്ചു. സാമ്പത്തിക നിസ്സഹകരണത്തിലൂടെയും ഭാഷാപരമായ വ്യത്യാസങ്ങളിലൂടെയും ഭിന്നിപ്പിക്കാൻ ശ്രമിച്ചു. രാജ്യത്തെ അടിസ്ഥാന മതമായ ഹിന്ദു മതത്തെ അവഹേളിച്ചതിന് കോൺഗ്രസ്സിനെതിരെ നടപടി എടുക്കണം. രാമക്ഷേത്ര ഉദ്ഘാടനത്തിൽ നിന്നും വിട്ടു നിന്നതിലൂടെ കോൺഗ്രസ്…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; തെലങ്കാനയിൽ കോൺഗ്രസ് 13 സീറ്റുകൾ വരെ നേടുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

തെലങ്കാനയിലെ 17 ലോക്സഭാ സീറ്റുകളില്‍ 12 മുതല്‍13 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) മേധാവിത്വമെല്ലാം അവസാനിച്ചുവെന്നും 6-7 സീറ്റുകളില്‍ അവര്‍ക്ക് കെട്ടിവെച്ച പണം തന്നെ നഷ്ടമാകുമെന്നും റെഡ്ഡി വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പില്‍ ബി.ആർ.എസ് പ്രവര്‍ത്തകര്‍, ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സെക്കന്തരാബാദ് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഡി. നാഗേന്ദർ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ…

Read More

കോൺഗ്രസിനേപ്പോലെ ഘടക കക്ഷികള കരുതാൻ സിപിഎം തയ്യാറാകില്ല; കേരള കോൺഗ്രസ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങണം: കോൺഗ്രസ് മുഖപത്രം

കേരള കോൺഗ്രസ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങണം എന്ന് കോൺഗ്രസ് മുഖപത്രം. ജോസ് കെ മാണി സിപിഎം അരക്കില്ലത്തിൽ വെന്തുരുകരുത് എന്ന് വീക്ഷണം മുഖ പ്രസംഗം വിശദമാക്കുന്നു. കോട്ടയം ലോക്സഭ സീറ്റിൽ ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവും. ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും ജോസ് കെ മാണിയുടെ മോഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ സാധ്യമല്ല. കോൺഗ്രസിനേപ്പോലെ ഘടക കക്ഷികള കരുതാൻ സിപിഎം തയ്യാറാകില്ലെന്ന മുന്നറിയിപ്പും മുഖപത്രം വിശദമാക്കുന്നു….

Read More

വിമാനത്താവളങ്ങൾ അദാനിക്ക് നൽകാൻ എത്ര ടെ​മ്പോ പണം ലഭിച്ചെന്ന് മോദിയോട് ചോദ്യമുന്നയിച്ച് രാഹുൽ ഗാന്ധി

രാജ്യത്തെ എയർപോർട്ടുകൾ ശതകോടീശ്വരനായ ബിസിനസുകാരൻ ഗൗതം അദാനിക്ക് തീറെഴുതിക്കൊടുക്കാൻ എത്ര ടെമ്പോ പണം ലഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രം​ഗത്ത്. അദാനിയും അംബാനിയും കോൺഗ്രസിന് അർധരാത്രി ടെമ്പോകളിൽ കള്ളപ്പണം നൽകിയെന്ന് കുറച്ചുദിവസങ്ങൾക്കു മുമ്പ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി ആരോപിച്ചിരുന്നു. എങ്കിൽ ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് എത്രയും വേഗം അന്വേഷണം നടത്തണമെന്ന് തിരിച്ചടിച്ചു കൊണ്ടാണ് രാഹുൽ ​ഗാന്ധി രംഗത്തുവന്നത്. എന്നാൽ ഇതിനുശേഷം ഇതേക്കുറിച്ച് മോദി ഒരിടത്തും മിണ്ടിയതേയില്ല….

Read More

കോൺഗ്രസ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് സിപിഐഎം അംഗങ്ങൾ ; രാമങ്കരി പഞ്ചായത്ത് ഭരണം ഇടപക്ഷത്തിന് നഷ്ടമായി

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ സിപിഐഎമ്മിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതിനെത്തുടര്‍ന്നാണ് ഭരണം നഷ്ടമായത്. മൂന്ന് സിപിഐഎം അംഗങ്ങളും അവിശ്വാസ പ്രമേയത്തില്‍ ഒപ്പുവെച്ചിരുന്നു. അഞ്ചിനെതിരെ എട്ടു വോട്ടുകള്‍ക്കാണ് അവിശ്വാസം പാസ്സായത്. രാങ്കരിയില്‍ കഴിഞ്ഞ 25 വര്‍ഷമായി സിപിഎമ്മാണ് ഭരിച്ചിരുന്നത്. 13 അംഗ പഞ്ചായത്തില്‍ സിപിഎമ്മിന് ഒമ്പതും യുഡിഎഫിന് നാലും അംഗങ്ങളാണുള്ളത്. ഇതില്‍ എട്ടുപേരാണ് അവിശ്വാസത്തെ അനുകൂലിച്ചത്. കുട്ടനാട്ടിലെ സിപിഐഎമ്മിനുള്ളിലെ വിഭാഗീയ പ്രശ്‌നമാണ് ഭരണം നഷ്ടമാകുന്നതിലേക്ക് എത്തിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍…

Read More

‘ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റിൽ കൂടുതൽ നേടില്ല ‘; യുപിയിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും നരേന്ദ്രമോദി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40ൽ കൂടുതൽ സീറ്റ് ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയിൽ അവർക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും നരേന്ദ്രമോദി പറഞ്ഞു. വയനാട്ടിലേക്ക് ഒളിച്ചോടിപ്പോയ രാഹുൽ ഗാന്ധി ഇപ്പോൾ റായ്ബറേലിയിൽ തിരിച്ചെത്തിയിരിക്കുകയാണെന്നും മോദി പരിഹസിച്ചു. ഇന്ത്യാ ടുഡെക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പരാമർശം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയാണ് തങ്ങളുടെ ലക്ഷ്യം. കോൺഗ്രസിന് 40 സീറ്റുകൾ പോലും പിന്നിടാനാവില്ല. ഗംഗാ മാതാവ് തന്നെ ദത്തെടുക്കുകയായിരുന്നു. ഗംഗാ മാതാവ് വിളിച്ചതുകൊണ്ടാണ് ഇവിടെ വന്നത്….

Read More

കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി ; രാജ്മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ

കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി. സ്ഥലം എം പിയും നിലവിലെ സ്ഥാനാ‍ർഥിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ രംഗത്തെത്തിയതോടെയാണ് പൊട്ടിത്തെറി പരസ്യമായത്. കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ ഉണ്ണിത്താന്‍ സംഭാഷണം നടത്തിയെന്ന് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബാലകൃഷ്ണൻ പെരിയ ആരോപിച്ചു. ‘ശരത് ലാല്‍, കൃപേഷ് കൊലപാതക കേസില്‍ ആയിരം രൂപ പോലും ചെലവഴിക്കാതെ, എന്നപ്പോലെ രക്തസാക്ഷി കുടുംബങ്ങളായി മാറിയ സാധാരണക്കാരെ പുച്ഛിക്കാന്‍ ഹൈക്കമാൻഡിന്‍റെ…

Read More

കമ്മീഷൻ ഉപദ്ദേശ രൂപേണ  പൗരൻമാരെ ഭീഷണിപ്പെടുത്തുകയാണ്; ഇലക്ഷൻ കമ്മീഷന് ഖാർഗെയുടെ കത്ത്

തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ കത്ത്. ഇന്ത്യ മുന്നണി നേതാക്കൾക്ക് താനെഴുതിയ കത്തുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരാമർശങ്ങൾ അത്ഭുതപ്പെടുത്തിയെന്നും പ്രതിപക്ഷം നൽകിയ പരാതികളിൽ പക്ഷേ ഇതുവരെയും കമ്മീഷന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.  ‘കമ്മീഷൻ ഉപദ്ദേശ രൂപേണ  പൗരൻമാരെ ഭീഷണിപ്പെടുത്തുകയാണ്. ഭരണകക്ഷിയിലെ നേതാക്കൾ നടത്തുന്ന വർഗീയ പരാമർശങ്ങളിൽ അടിയന്തര നടപടിയില്ലാത്തത് അമ്പരിപ്പിക്കുന്നു. കോൺഗ്രസ് കമ്മീഷന്റെ ശക്തവും സ്വതന്ത്രവുമായ പ്രവർത്തനങ്ങൾക്ക് ഒപ്പമാണ്’. എന്നാൽ കമ്മീഷൻ അംഗങ്ങൾ തങ്ങളുടെ പരിധിയും എവിടെ നിൽക്കണമെന്നും തീരുമാനിക്കണമെന്നും ഖാർഗെ…

Read More

‘ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തിയാൽ അയോധ്യയിലെ രാമക്ഷേത്രം ശുദ്ധീകരിക്കും’ ; കോൺഗ്രസ് നേതാവ് നാനാ പട്ടോളെ

ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്‍മാരുടെ നേതൃത്വത്തില്‍ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് നാന പട്ടോളെ. രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആചാരലംഘനമാണ് നടത്തിയത്. പ്രതിപക്ഷ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പരിഹാരക്രിയ ചെയ്യും. പ്രാണപ്രതിഷ്ഠയെ ശങ്കരാചാര്യന്‍മാര്‍ എതിര്‍ത്തിരുന്നു. നാല് ശങ്കരാചാര്യന്‍മാരും ചേര്‍ന്ന് രാമക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തും. അവിടെ രാം ദര്‍ബാര്‍ സ്ഥാപിക്കും. ശ്രീരാമന്റെ പ്രതിമയല്ല അവിടെയുള്ളത്, രാം ലല്ലയുടെ ശിശുരൂപമാണ് അവിടെയുള്ളത്. രാമക്ഷേത്ര നിര്‍മാണത്തില്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമായാണ് നരേന്ദ്ര മോദി പ്രവര്‍ത്തിച്ചത്. മതവിധികള്‍ പ്രകാരം…

Read More