
‘കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ വെള്ളം കോരുന്ന തൊട്ടി വരെ എടുത്ത് കൊണ്ട് പോകും’; വിചിത്ര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇൻഡ്യാ മുന്നണി അധികാരത്തിലെത്തിയാൽ വീട്ടിലെ വെള്ളം കോരുന്ന തൊട്ടിവരെ എടുത്തുകൊണ്ടു പോകുമെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ശ്രാവസ്തിയിൽ ബിജെപി തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ ആരോപണം. ബാങ്ക് അക്കൗണ്ടിലെ പണവും കോൺഗ്രസുകാർ എടുത്തു കൊണ്ടു പോകുമെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ‘ഇക്കൂട്ടർ (കോൺഗ്രസുകാർ) നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പൂട്ടിച്ച് പണവുമായി മുങ്ങും. മോദി എല്ലാ ഗ്രാമത്തിലും വൈദ്യുതി എത്തിച്ചു. ഇവർ വൈദ്യുതി ബന്ധം വിച്ഛേദിച്ച് വീടുകളെ ഇരുട്ടിലാക്കും. മോദി വീടു തോറും വെള്ളമെത്തിക്കുന്നു. കോൺഗ്രസുകാർ നിങ്ങളുടെ…