
‘പി.സരിൻ ഉറച്ച കോൺഗ്രസ് പ്രവർത്തകൻ, പാർട്ടി വിടുമെന്ന് കരുതുന്നില്ല’; വി.കെ.ശ്രീകണ്ഠൻ
പി.സരിൻ ഉറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും പാർട്ടിവിടുമെന്ന് താൻ കരുതുന്നില്ലെന്നും കോൺഗ്രസ് എംപി വി.കെ.ശ്രീകണ്ഠൻ. സ്ഥാനാർഥിത്വം എല്ലാവർക്കും ആഗ്രഹിക്കാം എന്നാൽ വിജയസാധ്യതയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പാർട്ടി ഒരു തീരുമാനമെടുത്താൽ അത് അംഗീകരിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണം. തിരഞ്ഞെടുപ്പിന് മുൻപ് സ്വാഭാവികമായും പലരും സ്ഥാനാർഥിത്വം ആഗ്രഹിക്കും. എന്നാൽ പാർട്ടി ഒരു തീരുമാനമെടുത്താൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമാണ്. എല്ലാ പാർട്ടിക്കും തിരഞ്ഞെടുപ്പിൽ മാനദണ്ഡം ഉണ്ട്. സംസ്ഥാന നിയമസഭയിലേക്കാണ് മത്സരം. പാലക്കാട് മുനിസിപ്പാലിറ്റിയിലേക്കല്ല. വിജയസാധ്യതയ്ക്കാണ് മുൻഗണന. ജില്ല മാറി ആളുകൾ…