
അൻവറിന് സൗകര്യമുണ്ടെങ്കിൽ സ്ഥാനാർത്ഥികളെ പിൻവലിച്ചാൽ മതിയെന്ന് പ്രതിപക്ഷ നേതാവ്; വാതിൽ അടഞ്ഞിട്ടില്ലെന്ന് സുധാകരൻ
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെയും ചേലക്കരയിലെയും പിവി അൻവറിൻറെ സ്ഥാനാർത്ഥികളെ പിൻവലിക്കാനുള്ള നീക്കത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം. ചർച്ചകൾ നടക്കട്ടെയെന്ന് പറഞ്ഞുകൊണ്ട് കെ സുധാകരൻ സ്ഥാനാർത്ഥികളെ പിൻവലിക്കാനുള്ള നീക്കത്തെ ന്യായീകരിച്ചപ്പോൽ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ പ്രതികരണം. അൻവറിന് സൗകര്യമുണ്ടെങ്കിൽ സ്ഥാനാർത്ഥികളെ പിൻവലിച്ചാൽ മതിയെന്നും അൻവറിൻറെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ചർച്ചയില്ലെന്നും വിഡി സതീശൻ പറഞ്ഞു. ചേലക്കരയിൽ രമ്യാ ഹരിദാസിനെ പിൻവലിച്ചാലേ പാലക്കാട് അൻവറിൻറെ സ്ഥാനാർത്ഥിയെ പിൻവലിക്കുകയുള്ളുവെന്ന ഉപാധി വെറും തമാശയാണെന്നും സതീശൻ…