
കോൺഗ്രസ് പ്രവർത്തക സമിതി പട്ടിക; അതൃപ്തിയുമായി ചെന്നിത്തല, പ്രമോഷൻ ലഭിച്ചില്ലെന്ന് പരാതി
കോൺഗ്രസ് പ്രവർത്തക സമിതി പട്ടികയിൽ വിവാദം പുകയുന്നു. അർഹിച്ച സ്ഥാനം ലഭിച്ചില്ലെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് മുൻ പ്രതിപക്ഷ നേതാവും മുതർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഇപ്പോഴുള്ളത് 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും പ്രമോഷൻ ഉണ്ടായിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണക്കിലെടുത്തു മാത്രമാണ് പ്രതികരിക്കാത്തതെന്ന് നേതാക്കളെ അറിയിച്ചിരിക്കുകയാണ് ചെന്നിത്തല. ഉപതെരെഞ്ഞെടുപ്പിന് ശേഷം അതൃപ്തി പരസ്യമാക്കുമെന്നാണ് വിവരം. അതേസമയം, ചെന്നിത്തലയുടെ പരാതിയിൽ പല ദേശീയ നേതാക്കളും ഇടപെടുന്നുണ്ട്. ഇവരോടെല്ലാം മനപ്പൂർവം അവഗണിച്ചു എന്ന പരാതിയാണ് ചെന്നിത്തല…