
‘പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിൽ മാനസികസംഘർഷം ഉണ്ടായിരുന്നു, എന്നും പാർട്ടിക്കൊപ്പം നിൽക്കും ‘; രമേശ് ചെന്നിത്തല
കോൺഗ്രസ് പ്രവർത്തക സമിതി രൂപീകരണത്തിൽ മാനസിക സംഘർഷം ഉണ്ടായിരുന്നെന്ന് രമേശ് ചെന്നിത്തല. ‘രണ്ട് പതിറ്റാണ്ട് മുമ്പ് ലഭിച്ച പദവിയിലേക്ക് വീണ്ടും നിയോഗിച്ചപ്പോൾ അസ്വാഭാവികത തോന്നി. എന്നാൽ പുതുപ്പള്ളി തെരഞ്ഞെടുപ്പായതിനാൽ ചർച്ചക്ക് വഴിവെച്ചില്ല. തന്നെ സ്ഥിരം ക്ഷണിതാവാക്കിയതിന് നന്ദിയുണ്ട്. താൻ ഒരിക്കലും പാർട്ടിയെ തള്ളി പറഞ്ഞിട്ടില്ല. എന്നാൽ ഏതൊരു മനുഷ്യനും ഉണ്ടാവുന്ന വിചാര വികാരങ്ങൾ ഉണ്ടായിട്ടുണ്ട്.’ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ‘കോൺഗ്രസ് പാർട്ടി തനിക്ക് പ്രധാന സ്ഥാനങ്ങൾ നൽകിയിരുന്നു. അത് എല്ലാം കൃത്യമായി ചെയ്തിട്ടുണ്ട്. താൻ ഒരാൾക്കും അപ്രാപ്യനായിരുന്നില്ല. കഴിഞ്ഞ…