അമേഠി , റായ്ബറേലി സീറ്റുകളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ; പ്രതീക്ഷയോടെ കോൺഗ്രസ് പ്രവർത്തകർ

അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്. സ്ഥാനാർഥികളുടെ കാര്യത്തിൽ 24 മണിക്കൂറിനകം തീരുമാനമുണ്ടാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഉത്തർപ്രദേശിൽ കോൺഗ്രസ് മത്സരിക്കുന്ന 17 മണ്ഡലങ്ങളിൽ 15 ഇടത്തും ഇതിനകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് റായ്ബറേലിയിലേക്ക് മാറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അമേഠിയിൽ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം ജയറാം രമേശ് നിഷേധിച്ചു. വിഷയത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ…

Read More