
എഡിഎമ്മിന്റെ മരണത്തിൽ കളക്ടറുടെ പങ്ക് അന്വേഷിക്കണം; കോൺഗ്രസ് മാർച്ചിൽ വ്യാപക സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ വ്യാപക സംഘർഷം. പൊലിസ് ബാരിക്കേഡ് തകർത്ത് പ്രവർത്തകർ കലക്ടറേറ്റ് വളപ്പിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതിന് പിന്നാലെ പ്രവർത്തകരും പൊലീസും തമ്മിൽ കയ്യാങ്കളിയായി. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരത്തെ തുടർന്ന് ഒന്നര മണിക്കൂറിലധികം നേരം പ്രവർത്തകരുടെ പ്രതിഷേധം തുടർന്നു. പ്രകോപിതരായ പ്രവർത്തകർ റോഡിലെ ഡിവൈഡർ തകർത്തു. അതിനിടെ കെഎസ്യു…