എഐസിസി നിർദേശം പാലിക്കും; അധ്യക്ഷ തെരഞ്ഞെടുപ്പിൽ അഭിപ്രായം പറയാനില്ലെന്ന് വി.ഡി.സതീശൻ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായം പറയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാർട്ടി ഭാരവാഹിത്വം വഹിക്കുന്നവർ അഭിപ്രായം പറയരുതെന്നാണ് എഐസിസി നിർദേശം. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളെന്ന നിലയിൽ താൻ അത് പാലിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് ചെന്നിത്തലയുടെ അഭിപ്രായം പറയാം. മറ്റ് നേതാക്കൾക്കും അവരുടെ അഭിപ്രായം പറയാമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Read More

കെ എ ത്രിപാഠിയുടെ പത്രിക തള്ളി; മത്സരം ഖാർഗെയും തരൂരും തമ്മിൽ

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി സമർപ്പിച്ച കെ എ ത്രിപാഠിയുടെ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നൽകിയിരുന്നത്. സൂക്ഷമ പരിശോധനയിൽ ത്രിപാഠിയുടെ പത്രിക തള്ളിയതോടെ ഇനി മത്സരം മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെ, ശശി തരൂർ, കെ എൻ ത്രിപാഠി എന്നിവരാണ് പത്രിക സമർപ്പിചിരിക്കുന്നത്. ഖാർഗെ പതിനാല് സെറ്റ് പത്രികയും തരൂർ അഞ്ച് സെറ്റും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമർപ്പിച്ചിരുന്നത്….

Read More