
കോൺഗ്രസിൽ കൊഴിഞ്ഞ് പോക്ക് തുടരുന്നു; കോൺഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ ബിജെപിയിൽ
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് അവസാനിക്കുന്നില്ല. കോൺഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ ബിജെപിയിൽ ചേർന്നു. മൂന്ന് തവണ എംഎൽഎയായ അദ്ദേഹം കാൺപൂരിലെ വലിയ നേതാക്കളിൽ ഒരാളാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 56 കാരനായ അജയ് കപൂർ 2002 ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അജയ് കപൂർ കാൺപൂരിലെ കിദ്വായ് നഗർ മണ്ഡലത്തിൽ നിന്ന്…