കോണ്‍ഗ്രസ് എം.പി ഗീത കോഡ ബി.ജെ.പിയിലേക്ക്

ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എം.പി ഗീത കോഡ ബി.ജെ.പിയില്‍ ചേര്‍ന്നു. ലോക്‌സഭ ഇലക്ഷന്‍ അടുത്ത് വരുമ്പോള്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഗീതയുടെ ബി.ജെ.പിയിലേക്കുള്ള മാറ്റം. സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. റാഞ്ചിയില്‍ വെച്ചാണ് പാര്‍ട്ടി മാറ്റം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ 14-ല്‍ 12 സീറ്റുകളും ബി.ജെ.പിയും സഖ്യകക്ഷികളും നേടിയിരുന്നു. സിംഗ്ഭും ലോക്സഭാ സീറ്റില്‍ നിന്നാണ് ഗീത കോഡ വിജയിച്ചത്. ‘ഞാന്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ട് രാജ്യത്തെ…

Read More

കേന്ദ്ര ബജറ്റിലെ അവഗണന; ദക്ഷിണേന്ത്യക്ക് പ്രത്യേക രാജ്യമാകേണ്ടി വരുമെന്ന് കോൺഗ്രസ് എം.പി

കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് കോൺഗ്രസ് എം.പി ഡി.കെ സുരേഷ് കുമാർ രം​ഗത്ത്. ദക്ഷിണേന്ത്യക്കുള്ള ഫണ്ടുകളുടെ വിഹിതത്തിൽ കേന്ദ്രസർക്കാർ വലിയ കുറവ് വരുത്തുകയാണെന്ന് ആരോപിച്ച അദ്ദേഹം, ഈ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ദക്ഷിണേന്ത്യക്ക് പ്രത്യേക രാജ്യമാകേണ്ടി വരുമെന്നും പറഞ്ഞു. ഞങ്ങൾക്ക് അർഹതപ്പെട്ട പണം ലഭിക്കണം. അത് ജി.എസ്.ടിയാണെങ്കിലും, തീരുവകളാണെങ്കിലും പ്രത്യേക്ഷ നികുതയാണെങ്കിലും ലഭിക്കണം. തങ്ങൾക്ക് അവകാശപ്പെട്ട പണം ഉത്തരേന്ത്യക്ക് നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പരിഹാരമുണ്ടായില്ലെങ്കിൽ വേറെ രാജ്യം വേണമെന്ന ആവശ്യം ഞങ്ങൾ ഉയർത്തും….

Read More

പാർലമെന്റ് അതിക്രമത്തിന് അവസരമൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപി, പ്രതികരിച്ച പ്രതിപക്ഷ എംപിമാർ പുറത്താകുകയും ചെയ്യുന്ന സ്ഥിതിയെന്ന് ജയറാം രമേശ്

പാർലമെന്റിൽ രണ്ട് പേർക്ക് അതിക്രമിച്ച് കയറാൻ അവസരമൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപിയായി തുടരുകയും പ്രതികരിച്ച പ്രതിപക്ഷ എംപിമാർ പുറത്താകുകയും ചെയ്യുന്ന സ്ഥിതിയെന്ന് ജയറാം രമേശ്. സംഭവത്തില്‍ ആഭ്യന്തരമന്ത്രി പാർലമെന്റിൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് 92 ഇന്ത്യാ മുന്നണി എംപിമാരെ സസ്പെൻഡ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം പാർലമെന്റ് അതിക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കൂടാതെ പാർലമെന്റ് അതിക്രമത്തിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനുളള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ഇന്ത്യാ മുന്നണി. പാര്‍ലമെന്‍റ് ചരിത്രത്തിലാദ്യമായി…

Read More

പുകയാക്രമണത്തിൽ ലോക്സഭയിൽ പ്രതിഷേധം; 33 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ, ആകെ 46

 ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ എംപിമാർക്കു കൂട്ടത്തോടെ സസ്പെൻഷൻ. 33 എംപിമാരെയാണു സസ്പെൻഡ് ചെയ്തത്. പാർലമെന്റിലെ പുകയാക്രമണക്കേസിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണു നടപടി. കേരളത്തിൽ നിന്നുള്ള 6 എംപിമാർക്കെതിരെയും നടപടിയുണ്ട്. ഇതോടെ പുകയാക്രമണവുമായി ബന്ധപ്പെട്ട് ആകെ 46 എംപിമാർ സസ്പെൻഷനിലായി. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, കേരളത്തിൽനിന്നുള്ള ഇ.ടി.മുഹമ്മദ് ബഷീർ, എൻ.കെ.പ്രേമചന്ദ്രൻ, രാജ്‍മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരടക്കമുള്ള എംപിമാരെയാണു സസ്പെൻഡ് ചെയ്തത്. ഡോ. കെ.ജയകുമാർ, അബ്ദുൽ ഖാലിഖ്, വിജയ്…

Read More

കോൺഗ്രസ് എം.പി അധീർരഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചു

സഭയില്‍ അപമര്യാദയായി പെരുമാറിയെന്ന് കാരണം പറഞ്ഞ് ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചു. പാർലമെന്റ് പ്രിവിലേജ് കമ്മിറ്റി യോഗത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. സഭയില്‍ അവിശ്വാസ പ്രമേയത്തിന്മേലുളള ചർച്ച നടക്കുമ്പോൾ അധീർരഞ്ജൻ ചൗധരി നടത്തിയ ഭാഷാ പ്രയോ​ഗങ്ങൾ അതിരുകടന്നു എന്നും സഭയുടെ മര്യാദകൾ ലം​ഘിച്ചു എന്നും ചൂണ്ടികാട്ടി ആയിരുന്നു അദ്ദേ​ഹത്തിന് എതിരെ പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ചത്. അധീർരഞ്ജൻ ചൗധരി നിരന്തരം സഭാ നടപടികൾ തടസപ്പെടുത്തിയെന്നും അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചെന്നും പ്രഹ്ലാദ്…

Read More

സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രവേശത്തെപ്പറ്റി വ്യക്തമാക്കി ശശി തരൂർ

സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രവേശത്തെപ്പറ്റി വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. ഇനിയും ഒരു കൊല്ലം ബാക്കിയുണ്ടെന്നും ചര്‍ച്ചകള്‍ ഇനിയും നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എംപിമാരിൽ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്നും അക്കാര്യം പാർട്ടി തീരുമാനിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. ഇതിനു പുറമെ തനിക്കുള്ള സ്വീകാര്യത നേരത്തെയും ഇവിടെയുണ്ടായിരുന്നെന്ന് പറഞ്ഞ ശശി തരൂർ, കോൺഗ്രസിന്റെ തിരിച്ചു വരവിനായാണ് പരിശ്രമമെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമുഖത കാട്ടി കൂടുതല്‍ കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തു വന്നു. കൂടാതെ സംസ്ഥാന…

Read More