
പ്രധാനമന്ത്രി ആരെയും കേൾക്കാൻ തയ്യാറാവുന്നില്ല, എല്ലാ സംവിധാനങ്ങളിലും ബിജെപി കൈകടത്തുന്നു: രാഹുൽ ഗാന്ധി
നാഗ്പൂരിലെ കോൺഗ്രസ് മഹാറാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം പി. ആരെയും കേൾക്കാൻ മോദി തയാറാകുന്നില്ലെന്നും എല്ലാ സംവിധാനങ്ങളിലും ബിജെപി കൈ കടത്തുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ സ്വാതന്ത്ര്യത്തിന് മുൻപത്തേക്ക് കൊണ്ടുപോകൻ ബിജെപി ശ്രമിക്കുന്നുവെന്നും ഭരണഘടനയെ രക്ഷിക്കാനുളള പോരാട്ടത്തിലാണ് കോൺഗ്രസെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ ശബ്ദമാകാൻ മാധ്യമങ്ങൾക്കുമാവുന്നില്ലെന്നും രാഹുൽ വിമർശിച്ചു.രാജ്യത്ത് 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചുള്ളതാണ് മഹാറാലി. സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ്…