മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി.വിശ്വനാഥൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി.വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കെ.കരുണാകരൻ, ഉമ്മൻ ചാണ്ടി മന്ത്രി സഭകളിൽ വനംമന്ത്രിയായിരുന്നു. കുന്നംകുളം, കൊടകര മണ്ഡലങ്ങളിൽ നിന്നായി ആറു തവണ എംഎൽഎയായി നിയമസഭയിൽ എത്തിയിട്ടുണ്ട്. തൃശൂരിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് കെപി വിശ്വനാഥൻ. യൂത്ത് കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22നാണ് കെ.പി വിശ്വനാഥൻ ജനിച്ചത്, പ്രാഥമിക വിദ്യാഭ്യാസത്തിന്…