‘താനും പിതാവും ബിജെപിയിലേക്കില്ല’; നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് നകുൽ നാഥ് എം.പി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി മാറുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് എം.പി നകുൽ നാഥ്.താനോ തന്റെ പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥോ എതിരാളികളായ ബി.ജെ.പിയിൽ ചേരാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ നിരവധി കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് പോയതോടെ കമൽനാഥിനെയും മകനെയും ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ ശക്തമായിരുന്നു.കമൽനാഥിന്റെ ഡൽഹി സന്ദർശനവും റിപ്പോർട്ടുകൾ നിഷേധിക്കാൻ ആദ്യം വിസമ്മതിച്ചതും ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. ”അടുത്ത ഒന്നോ ഒന്നര മാസത്തിനകം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.ഞാനും കമൽനാഥും ബി.ജെ.പിയിലേക്ക് പോകുന്നു എന്ന തരത്തിൽ…

Read More

രാഹുൽ ഗാന്ധിക്ക് തിരിച്ചടി; മാനനഷ്ടകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഝാർഖണ്ഡ് ഹൈകോടതി തള്ളി

മാനനഷ്ടകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി ഝാർഖണ്ഡ് ഹൈകോടതി തള്ളി. ക്രിമിനൽ മാനനഷ്ടകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രാഹുൽ ​ഗാന്ധി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയിരിക്കുന്നത്. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെ തുടർന്നാണ് രാഹുലിനെതിരെ മാനനഷ്ട കേസെടുത്തത്. കോൺഗ്രസ് നേതാവിനായി പിയുഷ് ചിത്തരേഷും ദീപാങ്കർ റായിയുമാണ് കോടതിയിൽ ഹാജരായത്. ഫെബ്രുവരി 16നാണ് രാഹുൽ ഗാന്ധിയുടെ റിട്ട് ഹർജി കോടതിയുടെ പരിഗണനക്ക് എത്തിയത്. കേസിൽ വാദം​കേട്ട കോടതി ഹരജി വിധിപറയാനായി മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രസംഗത്തിന്റെ…

Read More

രാഹുൽ ഗാന്ധി നടത്തുന്നത് വിനോദയാത്ര; പരിഹാസവുമായി അസം മുഖ്യമന്ത്രി

ഭാരത് ജോഡോ ന്യായ് യാത്രയെന്ന പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്നത് വിനോദയാത്രയാണെന്ന പരിഹാസവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രം​ഗത്ത്. വിജയ് സങ്കൽപ്പ് യാത്രയിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഹിമന്ത ബിശ്വ ശർമ്മ രാഹുൽ ഗാന്ധിയെ വിമർശിച്ചത്. ന്യായ് യാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെല്ലാം കോൺഗ്രസ് തകരുകയാണ്. ഇപ്പോൾ യാത്ര യു‌ പിയിലാണ് ഉള്ളത്. അവിടെ അഖിലേഷ് യാദവും കോൺഗ്രസും തമ്മിൽ അഭിപ്രായഭിന്നതകളുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് രാഹുൽ…

Read More

രാഹുൽ ഗാന്ധി ഉൾപ്പടെ 11 കോൺഗ്രസ് നേതാക്കൾക്ക് അസം പോലീസ് സമൻസയച്ചു

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പൊതുമുതൽ നശിപ്പിച്ചുവെന്നാരോപിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെ 11 കോൺഗ്രസ് നേതാക്കൾക്ക് അസം പൊലീസ് സമൻസയച്ചു. ഫെബ്രുവരി 23ന് ഗുവാഹത്തിയിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് (സി.ഐ.ഡി) ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നാണ് സമൻസിൽ പറയുന്നത്. ജനുവരി 23ന് ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ എത്തിയപ്പോഴുള്ള സംഘർഷത്തിന്റെ പേരിലാണ് നടപടി. യാത്ര നഗരത്തിൽ പ്രവേശിക്കുന്നത് തടയാൻ ശ്രമിച്ച അസം പൊലീസിനെതിരെ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ഇന്ത്യൻ ശിക്ഷാ…

Read More

ബിജെപി നേതാവ് നൽകിയ മാനനഷ്ട കേസ്; രാഹുൽഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും

ബിജെപി നേതാവ് നൽകിയ മാനനഷ്ട കേസിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എംപി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. കോടതിയിൽ ഹാജരാകേണ്ടതിനാൽ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയക്ക് 2 മണി വരെ നിർത്തിവെക്കുവെന്നാണ് റിപ്പോർട്ട്. 2018 നിയമസഭ തെരഞ്ഞെടുപ്പിനിടെ കർണാടകയിൽ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുൽ വിളിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ മാനനഷ്ട കേസ് നൽകിയിരിക്കുന്നത്. അമേഠിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുമ്പോഴാണ് രാഹുൽ…

Read More

നിതീഷ് കുമാർ ഓന്തിനെ പോലും തോൽപിക്കുമെന്ന് ജയ്റാം രമേശ്

രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാർ നിരന്തരം നിറംമാറുന്ന വ്യക്തിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. രാഷ്ട്രീയ പങ്കാളികളെ അടിക്കടി മാറ്റിക്കൊണ്ടിരിക്കുകയാണ് നിതീഷ്. ഓന്തിനെ പോലും തോൽപിക്കുന്ന നിറംമാറ്റമാണിതെന്നും ജയ്റാം രമേഷ് പരിഹസിച്ചു. കൊടും ചതിയനായ അദ്ദേഹത്തെ ബിഹാറിലെ ജനങ്ങൾ ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ താളത്തിനൊത്ത് തുള്ളിയവരാണ് അവർ. ഭാരത് ജോഡോ യാത്രയെയും യാത്ര മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെയും ഭയക്കുന്നവരാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും എന്ന് വ്യക്തമായിരിക്കുന്നു. അതിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ നാടകമാണിതെന്നും…

Read More

തർക്ക ഭൂമിയിൽ എന്തുകൊണ്ട് രാമക്ഷേത്രം പണിതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്; ക്ഷേത്രം നിർമിച്ചത് മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ഏറ്റെടുത്ത് കൈമാറിയ ഭൂമിയിലെന്നും ദിഗ് വിജയ് സിംഗ്

തർക്കഭൂമിയിൽ ക്ഷേത്രം പണിയാമെന്ന് സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടും എന്തുകൊണ്ടാണ് ക്ഷേത്രം അവിടെ തന്നെ നിർമിക്കാതിരുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ്‍വിജയ് സിങ്. രാമക്ഷേത്ര നിർമിച്ചിരിക്കുന്നത് മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ഏറ്റെടുത്ത് കൈമാറിയ ഭൂമിയിലാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതിയാണ് ജനുവരി 22ന് ​നടക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷ്ഠ ചടങ്ങിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മുതിർന്ന നേതാവിന്റെ പ്രതികരണം. ‘രാമക്ഷേത്രവും ബാബരി മസ്ജിദുമായി ബന്ധപ്പെട തർക്കത്തിന് 150 വർഷത്തെ പഴക്കമുണ്ട്. രാമൻ…

Read More

മല്ലികാർജുൻ ഖർഗെ ‘ഇന്ത്യ’ മുന്നണി ചെയർമാൻ

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഇന്ത്യ മുന്നണിയുടെ ചെയർപഴ്‌സൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ വിർച്വലായി നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാനുള്ള വിശാല പ്രതിപക്ഷ സഖ്യമാണ് ഇന്ത്യ – ഇന്ത്യൻ നാഷനൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്. മൂന്നാമതും കേന്ദ്രത്തിൽ അധികാരം പിടിക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്കു തടയിടുകയാണ് സഖ്യത്തിന്റെ ലക്ഷ്യം.

Read More

മുഖ്യമന്ത്രി പിണറായി വിജയൻ അപക്വമായി പെരുമാറുന്നു; വിമർശനവുമായി കോൺഗ്രസ് നേതാവ് എ കെ ആന്റണി

കരിങ്കൊടി പ്രതിഷേധത്തിനെതിരെയുള്ള ആക്രമണം രക്ഷാപ്രവർത്തനമാണെന്ന മുഖ്യമന്ത്രിയുടെ പദപ്രയോഗം അപക്വമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ജീവൻ രക്ഷാപ്രവർത്തനത്തിന്റെ പ്രത്യാഘാതമാണ് കേരളത്തിലെ തെരുവുകളിൽ കണ്ടത്. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്ക് നല്ല ബുദ്ധിയുണ്ടാവട്ടേയെന്നും എ കെ ആന്റണി പറഞ്ഞു. മുഖ്യമന്ത്രി കുറച്ചുകൂടി പക്വത കാണിച്ചിരുന്നെങ്കിൽ കേരളമാകെ ചെറുപ്പക്കാരുടെ ചോര വീഴില്ലായിരുന്നു. അവിടെയാണ് ഉമ്മൻചാണ്ടിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്നും ആന്റണി പറഞ്ഞു. രക്തം ചീന്തുന്നതിന് വേണ്ടി ഉമ്മൻ‌ചാണ്ടി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അവിടെയാണ് അദ്ദേഹത്തിന്റെ മഹത്വം. അത് എല്ലാവരും കണ്ടുപഠിക്കണമെന്നും…

Read More

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്; കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി പങ്കെടുത്തേക്കുമെന്ന് ദിഗ്‌വിജയ് സിംഗ്

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ സോണിയാ ഗാന്ധി പങ്കെടുത്തേക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം സോണിയാ ഗാന്ധി സ്വീകരിച്ചു. സോണിയ അല്ലെങ്കിൽ അവരുടെ പ്രതിനിധിസംഘം ചടങ്ങിൽ പങ്കെടുക്കും. പോസ്റ്റീവായാണ് സോണിയ ക്ഷണത്തെ കാണുന്നതെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. സോണിയക്ക് പുറമെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, എന്നിവർക്കും ക്ഷണക്കത്ത് അയച്ചതായി ക്ഷേത്ര ട്രസ്റ്റ് അധികൃതർ അറിയിച്ചിരുന്നു. രാമക്ഷേത്രം പൊതുസ്വത്താണെന്നും പ്രതിഷ്ഠാ ചടങ്ങ്…

Read More