ബോക്‌സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍

പ്രമുഖ ബോക്സിങ് താരം വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് എത്തിയാണ് വിജേന്ദർ അംഗത്വം സ്വീകരിച്ചത്. പീഡനപരാതിയുമായി ബന്ധപ്പെട്ട് റെസലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ മേധാവി ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ പ്രതിഷേധത്തിൽ വനിതാ ഗുസ്തി താരങ്ങളെ വിജേന്ദർ പിന്തുണച്ചിരുന്നു. കർഷകസമരത്തെയും പിന്തുണയ്ക്കുന്ന നിലപാടാണ് വിജേന്ദർ സ്വീകരിച്ചിരുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിച്ചിരുന്നു. ഇത്തവണ ഹരിയാനയിലെ ഭിവാനി – മഹേന്ദ്രഗഡ് സീറ്റിൽ മത്സരിക്കാൻ ആഗ്രഹം…

Read More

അധിക്ഷേപ പരാമർശം ; കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെയ്ക്കും ബിജെപി നേതാവ് ദിലീപ് ഘോഷിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

മോശം പരാമര്‍ശം നടത്തിയതിന് ബിജെപി നേതാവ് ദിലീപ് ഘോഷിനും കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിനാണ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റായ ദിലീപ് ഘോഷിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയത്. ബോളിവുഡ് നടിയും മാണ്ഡ്യയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്തിനെതിരായ അധിക്ഷേപ പരാമര്‍ശത്തിലാണ് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെയ്ക്ക് താക്കീത് ലഭിച്ചത്. കങ്കണയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ, സുപ്രിയ ശ്രിനാതെ തന്റെ ഇന്‍സ്റ്റാഗ്രാം…

Read More

തിരുവനന്തപുരത്ത് 48 കോൺ​ഗ്രസ് നേതാക്കൾ കൂടി ബിജെപിയിലേക്ക്

നെയ്യാറ്റിൻകരയിൽ നിന്ന് 48 കോൺ​ഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. നെയ്യാറ്റിൻകര കാർഷിക സഹകരണ ബാങ്ക് ഡയറക്ടർ ചന്ദ്രൻ ഉൾപ്പടെ ഉള്ളവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന കാര്യലായത്തിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷും ചേർന്ന് നേതാക്കളെ ഷാൾ അണിയിച്ച് സ്വീകരിച്ചു. കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ ബിജെപി പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നിരുന്നു. വക്കം പഞ്ചായത്തിലെ ബിജെപി പ്രവർത്തകരാണ് സിപിഐഎമ്മിലേക്ക് പോയത്. അഞ്ച് ബൂത്ത് ഭാരവാഹികൾ ഉൾപ്പെടെ 10 പേരാണ് ബിജെപി…

Read More

‘വരുൺ ഗാന്ധിക്കായി കോൺഗ്രസിന്റെ വാതിലുകൾ തുറന്ന് കിടക്കുന്നു’; കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി

വരുൺ​ ​ഗാന്ധിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺ​ഗ്രസ്. വരുണിനായി കോൺ​ഗ്രസിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി. വരുൺ നല്ല പ്രതിച്ഛായയുള്ളയാളെന്നും ഗാന്ധിയനായതിനാലാണ് വരുണിനെ ബിജെപി ഒഴിവാക്കിയതെന്നും അധിർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. നാലാം ഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 46 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ യുപി പി സി സി അധ്യക്ഷൻ അജയ് റായ്…

Read More

‘ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തിയാൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കും’; കോൺഗ്രസ് നേതാവ് എ.കെ ആന്റണി

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിമയം പിന്‍വലിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. പൗരത്വ സംബന്ധിയായി നിയമ ഭേദഗതികളുണ്ടായിട്ടുണ്ട്, ഒരിക്കലും മതം അടിസ്ഥാനമാക്കിയിട്ടില്ല. പൗരത്വ നിയമഭേദഗതി വരാനിരിക്കുന്ന ആപത്തുകളുടെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ കൂടി ബിജെപി അധികാരത്തിൽ വന്നാൽ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം. ഈ തിരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്‍റെ അന്ത്യമായിരിക്കണമെന്നും എ.കെ.ആന്‍റണി പറഞ്ഞു.പത്തനംതിട്ടയിൽ പ്രചാരണം നടത്തുന്നത് ആരോഗ്യസ്ഥിതി നോക്കിയെന്ന് എ.കെ.ആന്‍റണി പറഞ്ഞു. ഇത് ഡു ഓർ ഡൈ തെരെഞ്ഞെടുപ്പാണ്. കെപിസിസി പട്ടിക അനുസരിച്ച് പ്രചാരണം…

Read More

ബോളിവുഡ് നടി കങ്കണ റണൗട്ടിനെ അധിക്ഷേപിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്; കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാറ്റെയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷൻ

ബോളിവുഡ് നടി കങ്കണ റണൗട്ട് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ താരത്തെ അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനാറ്റെക്കെതിരെ ദേശീയ വനിതാ കമ്മീഷൻ. വിഷയത്തില്‍ സുപ്രിയക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്നാണ് ദേശീയ വനിത കമ്മീഷന്‍റെ ആവശ്യം. എന്നാൽ തന്‍റെ അറിവോടെയല്ല സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് വന്നതെന്നും ഉടൻ തന്നെ അത് പിൻവലിച്ചെന്നുമാണ് സുപ്രിയയുടെ വിശദീകരണം. ഇൻസ്റ്റഗ്രാമിലാണ് കങ്കണയുടെ ചിത്രത്തോടൊപ്പം സുപ്രിയ ഇവരെ…

Read More

ജാതി സെൻസസ് നടപ്പാക്കാനുള്ള തീരുമാനം കോൺഗ്രസ് പുന:പരിശോധിക്കണം ; കോൺഗ്രസ് നേതാവ് ആനന്ദ് ശർമ

ജാതി സെൻസസിന് എതിരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ആനന്ദ് ശർമ്മ. തൊഴിലില്ലായ്മയ്ക്കും നിലവിലുള്ള പ്രശ്നങ്ങൾക്കും ജാതി സെൻസസ് പരിഹാരമല്ല. ഇക്കാര്യം ചൂണ്ടികാട്ടി ആനന്ദ് ശർമ്മ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പൈതൃകത്തെ അനാദരിക്കുന്നതായി തെറ്റിദ്ധരിക്കപ്പെടുമെന്നും ജാതി സെൻസസ് പാർട്ടി നയത്തിൽ നിന്നുള്ള വ്യതിചലനമാണെന്നും കത്തില്‍ പറയുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് മുഖ്യ പ്രചാരണ ആയുധമാക്കി മുന്നോട്ട് പോകാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. ഇതിനിടയിലാണ് ഇതിനെ എതിർത്തുകൊണ്ട് ആനന്ദ്…

Read More

കോൺഗ്രസ് നേതാവ് പദ്മിനി തോമസും ബിജെപിയിലേക്ക്

പത്മജ വേണുഗോപാലിന് പിന്നാലെ കോൺഗ്രസ് നേതാവ് പദ്മിനി തോമസും ബിജെപിയിലേക്ക്. ഇന്ന് ബിജെപിയിൽ ചേരുന്ന തിരുവനന്തപുരത്തെ നേതാക്കളിലൊരാളാണ് മുൻ കായിക താരം കൂടിയായ പദ്‌മിനി തോമസ്. സ്പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റായ പദ്‌മിനി തോമസിന് പാർട്ടിയിൽ നിന്ന് മറ്റ് പരിഗണനകളൊന്നും ലഭിക്കാത്തതാണ് പാർട്ടി വിടാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരുമെന്നാണ് ഇന്നലെ ബിജെപി നേതൃത്വം അറിയിച്ചത്. എന്നാൽ ആരൊക്കെയാണ് ബിജെപിയിലേക്ക് ചേരുന്നതെന്ന വിവരം രഹസ്യമാക്കി വച്ചിരിക്കുകയാണ്…

Read More

തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി യൂസഫ് പഠാൻ; കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്കെതിരെ മത്സരിക്കും

പശ്ചിമ ബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 42 ലോക്‌സഭാ സീറ്റുകളിലേക്കും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ ബെഹ്റാംപൂര്‍ നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ മത്സരിക്കും. അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. കൃഷ്ണ നഗറില്‍ നിന്ന് മഹുവ മൊയ്ത്ര ജനവിധി തേടും. കൃഷ്ണ നഗറില്‍ നിന്നാണ് കഴിഞ്ഞ തവണയും മഹുവ ലോക്‌സഭയിലെത്തിയത്. മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് ദുര്‍ഗാപൂരിലും സിനിമ…

Read More

രാഹുൽ ഗാന്ധി വീണ്ടും അമേഠിയിലേക്കോ ? ; പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും, വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ്

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന് വെളിപ്പെടുത്തൽ. ഡൽഹിയിൽ ഇത് സംബന്ധിച്ച് നടന്ന ചർച്ചകൾക്ക് ശേഷമാണ്‌ പ്രദീപ് സിംഘൽ എന്ന ഉത്തര്‍പ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവ് വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച പ്രഖ്യാപനം വൈകില്ലെന്നും സിംഘൽ വ്യക്തമാക്കി. അതേസമയം രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ പിസിസിയുടെ ആഗ്രഹം. രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിലും സെൻട്രൽ ഇലക്ഷൻ കമ്മിറ്റി തീരുമാനമെടുക്കുമെന്നും അദ്ദേഹം മത്സരിക്കണമെന്ന് ആഗ്രഹം കേരളഘടകം നേരത്തെ അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. കഴിഞ്ഞ…

Read More