
14 കോടി ജനങ്ങൾ ഇപ്പോഴും ഭക്ഷ്യസുരക്ഷാ നിയമത്തിന് പുറത്ത് ; സെൻസസ് എപ്പോഴെന്ന് മോദി പറയണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്
2011ലെ സെൻസസ് പ്രകാരം ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയിരിക്കുന്നതിനാൽ ദേശീയ ഭക്ഷ്യസുരക്ഷ നിയമം (എൻ.എഫ്.എസ്.എ) പ്രകാരം 14 കോടിയോളം ആളുകൾ പുറത്തായതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. 2021-ൽ സെൻസസ് നടത്താത്തതിന്‍റെ വീഴ്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം വിമർശിച്ചു. സെൻസസ് എപ്പോൾ അപ്‌ഡേറ്റ് ചെയ്യുമെന്ന് മോദി രാജ്യത്തോട് പറയണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു. “ഭരണഘടന അനുശാസിക്കുന്ന സാമൂഹിക നീതിക്ക് യഥാർഥ അർത്ഥം നൽകുന്നതിന് സെൻസസിൽ പിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തണം. 1951 മുതൽ ദശാബ്ദത്തിലൊരിക്കലുള്ള…