
‘കേസുകൾ രാഷ്ട്രീയ പ്രേരിതം’; സുധാകരനും വി.ഡി സതീശനും പൂർണ പിന്തുണ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്
കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ ചർച്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും ഇരു നേതാക്കളും ധരിപ്പിച്ചു. എല്ലാ കാര്യത്തിലും പൂർണ പിന്തുണയാണ് ഹൈക്കമാൻഡ് നേതാക്കൾക്ക് ഉറപ്പ് നൽകിയത്. ദേശീയ നേതൃത്വവുമായുള്ള പതിവ് കൂടിക്കാഴ്ച എന്നാണ് ഡൽഹി സന്ദർശനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കെ.സുധാകരനും വി.ഡി സതീശനും നൽകിയ വിശദീകരണം. എന്നാൽ രാഹുൽ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിൽ സംഘടനാ കാര്യങ്ങൾക്ക് ഒപ്പം മോൻസനുമായി ബന്ധപ്പെട്ട…