കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിച്ചത് ബി.ജെ.പിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ; എം.എം. ഹസൻ

കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് ബി.ജി.പിക്ക് അനുകൂലമായി അട്ടിമറിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ. ഇതിനെതിരേ കേരളത്തിലും രാജ്യവ്യാപകമായും വമ്പിച്ച പ്രതിഷേധം അലയടിക്കുകയാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി നേതാക്കൾക്ക് യാത്ര ചെയ്യാനോ പ്രചാരണം നടത്താനോ പണമില്ലാത്ത അവസ്ഥയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യത്തെ സംഭവമാണ്. കോൺഗ്രസിന്റെ 115 കോടി രൂപയാണ് ആദായനികുതിയായി ബലമായി പിടിച്ചെടുത്തത്. ബാക്കി പണം മരവിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയകക്ഷികളുടെ വരുമാനത്തിന് ആദായനികുതി ബാധകമല്ലാത്തപ്പോഴാണ് ഇത്തരമൊരു നടപടി ഉണ്ടായത്. അനാരോഗ്യം…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

മുഖ്യമന്ത്രിയുടെ വിദേശയാത്ര ധൂർത്തെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വിദേശത്തേക്ക് ടൂർ പോകാൻ ഓരോ കാരണങ്ങൾ കണ്ടെത്തുകയാണ്. നരേന്ദ്രമോദിയെ കടത്തിവെട്ടുന്നതാണ് മുഖ്യമന്ത്രിയുടെ ഓരോ യാത്രകളും. കോടിയേരിയുടെ മരണശേഷം ഉടൻ വിദേശയാത്ര നടത്തിയതിന്റെ കാരണം പറയണമെന്നും സുധാകരൻ പറഞ്ഞു. കുടുംബത്തിന്റെ യാത്രാചെലവ് സ്വന്തമായി വഹിക്കുന്നു എന്നത് ശുദ്ധനുണയാണ്, സാധാരണക്കാരന്റെ പണമാണിതെന്നും മുമ്പ് ഒരു മുഖ്യമന്ത്രിയും ഇങ്ങനെ യാത്ര പോയിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മന്ത്രിമാരുടെ യാത്രയ്ക്ക് വേണ്ടി എത്ര കോടികൾ ചെലവഴിച്ചു എന്ന കണക്ക് സിപിഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കണമെന്നും അദ്ദേഹം…

Read More

അധ്യക്ഷന് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാർട്ടിയെ നയിക്കാനും സാധിക്കും; രാഹുൽ ഗാന്ധി

കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാർട്ടിയെ നയിക്കാനും സാധിക്കുമെന്നു മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്വന്തം കാഴ്ചപ്പാടുകളോടെയാണ് രണ്ടു പേരും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. റിമോട്ട് കൺട്രോൾ എന്ന് ആരെങ്കിലും വിശേഷിപ്പിക്കുന്നുണ്ടെങ്കിൽ അത് സ്ഥാനാർഥികളെ അവഹേളിക്കുകയാണ്. ഭാരതം, സംസ്ഥാനങ്ങളുടെ യൂണിയനാണ്. എല്ലാ ഭാഷകളും പാരമ്പര്യങ്ങളും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു. അതാണ് നമ്മുടെ രാജ്യത്തിന്റെ സ്വഭാവം. അക്രമവും വെറുപ്പും പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹമാണ്. വെറുപ്പും അക്രമവും പ്രചരിപ്പിക്കുന്ന…

Read More

രാജസ്ഥാൻ പ്രതിസന്ധി; ഗെലോട്ടിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കില്ലെന്ന് റിപ്പോർട്ട്

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പിന്നാലെ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്നത് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിലൂടെ അധ്യക്ഷനാകാൻ അർഹതയില്ലെന്ന് ഗെലോട്ട് തെളിയിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥിയായാണ് അശോക് ഗെലോട്ടിനെ നിശ്ചയിച്ചിരുന്നത്. സോണിയ ഗാന്ധി നേരിട്ടാണ് ഗെലോട്ടിനോട് അധ്യക്ഷനാകാൻ ആവശ്യപ്പെട്ടത്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ സംസ്ഥാനത്തെ എംഎൽഎമാരെ നിയന്ത്രിക്കാനാകാത്ത ഗെലോട്ട് അധ്യക്ഷ പദവിക്ക് യോഗ്യനല്ലെന്ന് മുതിർന്ന നേതാക്കളടക്കം നിലപാടെടുത്തു. ഗെലോട്ടിന് പകരം ദിഗ്വിജയ് സിങ്,…

Read More