മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി പ്രകടനപത്രിക പുറത്തിറക്കി

മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഖാഡി പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം ജാതി സെൻസെസ് നടത്തുമെന്നാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. നിലവിലെ 50 ശതമാനം ജാതിസംവരണം ഉയർത്തുമെന്നും പ്രകടനപത്രികയിലുണ്ട്. ജാതി സെൻസെസ് നടത്തുന്നതിനൊപ്പം നിലവിലുള്ള സംവരണം 50 ശതമാനത്തിലേക്ക് ഉയർത്തുകയും ചെയ്യുമെന്നും തമിഴ്നാടിന് സമാനമായാണ് സംവരണം ഉയർത്തുകയെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ജാതിസെൻസെസ് ആളുകളെ വിഭജിക്കാനല്ല. ഒരു സമുദായവും ഇപ്പോൾ ഏത് അവസ്ഥയിലാണ് ഉള്ളതെന്ന് മനസിലാക്കി കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനാണ് ജാതി…

Read More

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് അപകടം; മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് അപകടമുണ്ടായ സംഭവത്തിൽ മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രം​ഗത്ത്. അഴിമതിയും അശ്രദ്ധയുമാണ് ഇത്തരം തകർച്ചയ്ക്ക് കാരണം, കഴിഞ്ഞ പത്തുവർഷത്തെ മോദി ഭരണത്തിൻ്റെ പ്രകടമായ തെളിവാണ് ചീട്ടുക്കൊട്ടാരം പോലെ തകർന്ന് വീഴുന്ന അടിസ്ഥാന സൗകര്യങ്ങളെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ജബൽപൂർ വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർച്ച, അയോധ്യയിലെ പുതിയ റോഡുകളുടെ മോശം അവസ്ഥ, രാമക്ഷേത്രത്തിലെ ചോർച്ച, മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് റോഡിലെ വിള്ളലുകൾ, ഗുജറാത്തിലെ മോർബി പാലം…

Read More

ബി.ജെ.പി നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ ഇൻഡ്യ റാലിയിൽ പങ്കെടുത്തു

മുതിർന്ന ബി.ജെ.പി നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ ഇൻഡ്യ സഖ്യം ഹസാരിബാഗ് പാർലമെന്റ് മണ്ഡലത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്തു. കോൺ​ഗ്രസിൽ ചേർന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആശിഷ് ഇൻഡ്യ റാലിയിൽ പ​ങ്കെടുക്കാനെത്തിയത്. മാത്രമല്ല ഹസാരിബാഗിലെ കോൺഗ്രസ് സ്ഥാനാർഥി ജെ.പി പട്ടേലിന് ആ​ശിഷ് എല്ലാവിധ പിന്തുണയും റാലിയിൽ പ്രഖ്യാപിക്കുകയും ചെയ്തു. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ സമുന്നത നേതാവുമായിരുന്ന യശ്വന്ത് സിൻഹയുടെ ചെറുമകനാണ് ആശിഷ്. ഹസാരിബാഗിലെ ബർഹിയിൽ നടന്ന ഇൻഡ്യ റാലിയിലാണ് ആശിഷ് സന്നിഹിതനായത്. കോൺഗ്രസ് അധ്യക്ഷൻ…

Read More