
ഇന്ധന സെസ് പിൻവലിക്കണം;പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹ സമരം 2ാംദിവസം
ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് 4 പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ രണ്ടാം ദിവസമായ ഇന്നും പ്രശ്നം സഭയിൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. സെസിനെതിരെ കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും. യുവമോർച്ചയുടെ നിയമസഭാ മാർച്ചും ഇന്നാണ്