ഇന്ത്യ – യുഎസ് സഹകരണം കൂടുതൽ ശക്തമാവും; ട്രംപിന് അഭിനന്ദനമറിയിച്ച് നരേന്ദ്ര മോദി
അമേരിക്കൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിൽ തന്റെ സുഹൃത്ത് ട്രംപിനെ അഭിനന്ദിക്കുന്നുവെന്നാണ് മോദി എക്സിൽ കുറിച്ചത്. ഇന്ത്യ – അമേരിക്ക ബന്ധം കൂടുതൽ ദൃഢമാവുമെന്ന പ്രതീക്ഷയും നരേന്ദ്ര മോദി പങ്കുവെച്ചു. ഇരു രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് പ്രധാനമന്ത്രിയുടെ ആശംസ. തന്ത്രപരമായ മേഖലകളിലെ സഹകരണവും പുതുക്കണമെന്നും ട്രംപിനൊപ്പമുള്ള വിവിധ നിമിഷങ്ങളുടെ ചിത്രങ്ങളോട് കൂടിയ കുറിപ്പിൽ പ്രധാനമന്ത്രി വിശദമാക്കുന്നത്. ഇരു രാജ്യത്തേയും ജനങ്ങളുടെ…