ഈ​ശ്വ​ര​വി​ശ്വാ​സി​യാ​യ ത​നി​ക്കെ​തി​രെ ചില കോൺഗ്രസുകാർ കൂടോത്രം നടത്തിയെന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

മ​ക്ക​ളെ കൊ​ന്ന​വ​രു​മാ​യി കോ​ൺ​ഗ്ര​സു​കാ​ർ ച​ങ്ങാ​ത്തം സ്ഥാ​പി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ക​ല്യോ​ട്ടെ കു​ടും​ബം ത​ന്നെ വി​ളി​ച്ചുപ​റ​ഞ്ഞ​താ​യി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി പറഞ്ഞു. ക​ല്യോ​ട്ടെ ര​ക്ത​സാ​ക്ഷി​ക​ളെ ത​ള്ളി​പ്പ​റ​യാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ലെന്നും കു​ടും​ബ​ത്തി​​ന്റെ വി​കാ​രം ഉ​ൾ​ക്കൊ​ണ്ടാ​ണ് പ്ര​തി​യു​ടെ മ​ക​​ന്റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ താ​ൻ പ​റ​ഞ്ഞ​തെന്നും പറഞ്ഞ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞ കാ​ര്യ​ത്തി​ൽ ഉ​റ​ച്ചുനി​ൽ​ക്കു​ന്നുവെന്നും പോ​സ്റ്റ് ഇ​ട്ട​ത് സു​ബോ​ധ​ത്തോ​ടെ​യാ​ണെന്നും വ്യക്തമാക്കി. തെര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ തോ​ൽപി​ക്കാ​ൻ കോ​ൺ​ഗ്ര​സു​കാ​ർ ഈ​ശ്വ​ര​വി​ശ്വാ​സി​യാ​യ ത​നി​ക്കെ​തി​രെ പ​ല​തും പ്ര​യോ​ഗി​ച്ചു. പ​ട​ന്ന​ക്കാ​ട്ടെ വീ​ട്ടി​നു​ള്ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫിസി​നു മു​ക​ളി​ലും…

Read More