മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: മാര്‍ച്ച് ആദ്യവാരം ടൗണ്‍ഷിപ്പിന് തറക്കല്ലിടും

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി. കോടതി ഉത്തരവ് പാലിച്ച് നഷ്ടപരിഹാരം നല്‍കി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തീരുമാനം. എസ്റ്റേറ്റിന് നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കും. മാര്‍ച്ച് ആദ്യവാരം ടൗണ്‍ഷിപ്പിന് തറക്കല്ലിടും. ഒരുകൊല്ലം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി വീടുകള്‍ കൈമാറാനാണ് തീരുമാനം. നഷ്ടപരിഹാരം നല്‍കി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. കേസില്‍പ്പെട്ട ഭൂമിക്ക് നഷ്ടപരിഹാരംനല്‍കുന്നതിലായിരുന്നു ആശയക്കുഴപ്പം. കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റും മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുക്കാനായിരുന്നു തീരുമാനം….

Read More

എഐ ക്യാമറ; ആശയക്കുഴപ്പം തീരാതെ മോട്ടോർ വാഹന വകുപ്പ്

ഗതാഗത നിയമലംഘനത്തിന് പിഴയീടാക്കുന്നതിന് മുന്നോടിയായുള്ള ബോധവത്ക്കരണ നോട്ടീസിലും നിയമക്കുരുക്കും തലവേദനയും തീരാതെ മോട്ടോർ വാഹന വകുപ്പ്. പിടികൂടുന്നവർക്കയക്ക് മുന്നറിയിപ്പായി അയയ്ക്കുന്ന നോട്ടീസിൽ, ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങള്‍ പതിക്കേണ്ടെന്നാണ് ഒടുവിലത്തെ തീരുമാനം. ചിത്രങ്ങള്‍ പതിച്ചുള്ള നോട്ടീസ് നൽകിയാൽ മോട്ടർ വാഹന നിയമപ്രകാരം പിഴയീടാക്കേണ്ടിവരും. ഈ നിയമക്കുരുക്ക് ഒഴിവാക്കാനാണ് ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങള്‍ ഒഴിവാക്കുന്നത്. ബോധവത്ക്കരണമില്ലാതെ പിഴയീടാക്കുന്നതിൽ നിന്ന് യുടേൺ എടുത്ത് തുടങ്ങിയതാണ് എംവിഡി. ഇപ്പോൾ ഒന്നിനു പുറകെ ഒന്നായി നിയമപ്രശ്നങ്ങളിൽ കുരുങ്ങി നിൽക്കുന്നത്. മെയ് 20 വരെ പിഴയീടാക്കാതെ…

Read More

നേതൃത്വത്തിന് ഭിന്നാഭിപ്രായം; സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കാതെ കോൺഗ്രസ്

നേതൃത്വത്തെ വെല്ലുവിളിച്ച് ഉപവാസ സമരം നടത്തിയ സച്ചിൻ പൈലറ്റിനെതിരെ നടപടി എടുക്കുന്നതിൽ കോൺഗ്രസിൽ ഭിന്നത. കോൺ​ഗ്രസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ദില്ലിയിൽ തുടരുമ്പോഴും സച്ചിൻ പൈലറ്റുമായി കോൺഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തിയിട്ടില്ല. സച്ചിൻ പൈലറ്റിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് ഹൈക്കമാന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇന്നലെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയുമായി രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രൺധാവയും കെ സി വേണുഗോപാലും ചർച്ച നടത്തിയിരുന്നു. പൈലറ്റിനെതിരെ നടപടി ഉണ്ടാകുമെന്നാണ് രൺധാവ ആവർത്തിച്ചു വ്യക്തമാക്കിയത്. എന്നാൽ കർണാടക തെരഞ്ഞെടുപ്പ്…

Read More