
നവകേരള യാത്രയ്ക്കുപിന്നാലെ ആറ്റിങ്ങലിൽ വ്യാപക ആക്രമണം; വീടുകൾ തകർത്തു
തിരുവനന്തപുരത്ത് നവകേരള സദസ് നടക്കുന്നതിനിടെ ആറ്റിങ്ങലിൽ വ്യാപക ആക്രമണം. യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്‌ഐ പ്രവർത്തകർ പരസ്പരം വീടുകൾ ആക്രമിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടു കയറി ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചതിന് പിന്നാലെ ആറ്റിങ്ങൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ വീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. ഇതോടെ പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥയാണ്. ആക്രമണത്തിൽ പ്രതിഷേധിച്ച് ആലംകോടും കരവാരം പഞ്ചായത്തിലും യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. നവകേരള യാത്രയോടനുബന്ധിച്ച് ആറ്റിങ്ങൽ, വെഞ്ഞാറമൂട് ഭാഗങ്ങളിൽ വ്യാപക അക്രമങ്ങളാണ് ഇന്നലെ നടന്നത്. നവകേരള…