‘നേതാക്കൾ പറയും ശിങ്കിടികൾ നടപ്പാക്കും’; ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ പത്മജ

തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ പ്രതികരണവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തൃശൂരിൽ പോസ്റ്ററിൽ വന്നവർ മാത്രമല്ല വില്ലന്മാർ. അവരുടെ ശിങ്കിടികളും വില്ലന്മാരായുണ്ടെന്നും പത്മജ പറഞ്ഞു. നേതാക്കൾ പറയും ശിങ്കിടികൾ നടപ്പാക്കും. പറഞ്ഞത് കേട്ടില്ലെങ്കിൽ ഡൽഹിയിലെ വലിയ നേതാവിന്റെ പേരും സംസ്ഥാനത്തെ ഒരു നേതാവിന്റെ പേരും പറയും. നേതാക്കൾ വന്നാൽ ഡിസിസി പ്രസിഡന്റിനെ വരെ കാറിൽ കയറ്റാതെ ഇടിച്ചു കയറുമെന്നും പത്മജ പറഞ്ഞു. അതിനിടെ, തൃശ്ശൂർ ഡിസിസി ഓഫീസിലെ കൂട്ടയടിക്ക് പിന്നാലെ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. എംപി…

Read More

തൃശൂർ ഡിസിസി ഓഫീസിലെ കൈയ്യാങ്കളി; കെസി വേണുഗോപാൽ കെ സുധാകരനോട് റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടു

തൃശൂർ ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയ്ക്ക് പിന്നാലെ തൃശ്ശൂരിലെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ ഡിസിസി ചുമതല സംസ്ഥാനത്ത് തന്നെ മുതിർന്ന നേതാവിന് നൽകാൻ സാധ്യതയുണ്ട്. ചാലക്കുടി എംപി ബെന്നി ബഹനാന്റെ പേരിനാണ് പ്രഥമപരിഗണന. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഡൽഹിയിലുള്ള കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് കയ്യാങ്കളി അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ തമ്മിൽ തല്ലിയ കെ മുരളീധരൻ പക്ഷക്കാരുമായും ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ പക്ഷക്കാരുമായും പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനുള്ള ചർച്ച ഇന്ന് നടക്കും. കെ…

Read More

2023-ൽ ഇന്ത്യയിൽ ആഭ്യന്തര പലായനം നടത്തേണ്ടി വന്നത് അഞ്ചുലക്ഷം പേർക്ക്; റിപ്പോർട്ട് പുറത്ത് വിട്ട് ഐഡിഎംസി

2023-ൽ ഇന്ത്യയിൽ പ്രകൃതി ദുരന്തങ്ങളോ ആഭ്യന്തര കലാപങ്ങളോ കാരണം അഞ്ച് ലക്ഷത്തിലധികം ജനങ്ങൾക്ക് പലായനം ചെയ്യേണ്ടിവന്നതായി റിപ്പോർട്ട്. ഈ റിപ്പോർട്ട് പുറത്തുവിട്ടത് സ്വറ്റ്സർലാഡിലെ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ ഡിസ്പ്ലേ്സ്മന്റ് മോണിറ്ററിങ് സെന്റര്‍ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ദക്ഷിണേഷ്യയില്‍ കലാപം മൂലം മറ്റു നാടുകളിലേക്ക് പലായനം ചെയ്യേണ്ടിവന്ന 69,000 പേരില്‍ 67,000 പേരും മണിപ്പൂര്‍ സ്വദേശികളാണെന്നാണ് റിപ്പോർട്ടിൽ പറയ്യുന്നത്. 2023-ല്‍ 7.59 കോടി പേരാണ് ലോകമെമ്പാടും ആഭ്യന്തര പലായനം ചെയ്തത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്….

Read More

ഷാഫി ജയിക്കുമ്പോൾ വടകരയെ സിപിഎം സംഘർഷ ഭൂമിയാക്കും: ഡിസിസി പ്രസി‍ഡന്‍റ്

ഹരിഹരന്‍റെ വീട്ടിലെ സ്ഫോടനത്തിന് ഉത്തരവാദി സിപിഎം ആണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ. ഹരിഹരനെതിരെ ആക്രമണം നടത്താൻ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പരോക്ഷമായി ആഹ്വാനം ചെയ്തു. ഷാഫി പറമ്പിൽ  ജയിക്കുമ്പോൾ വടകരയെ സിപിഎം സംഘർഷ ഭൂമി ആക്കും. വടകരയിലെ സൈബർ അക്രമണത്തിൽ കുറ്റവാളികളെ പൊലീസ് പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  പാനൂരിൽ പൊട്ടിയ ബോംബിന്‍റെ ബാക്കിയാണ് ഹരിഹരന്‍റെ വീട്ടിൽ പൊട്ടിയതെന്നും പ്രവീണ്‍ കുമാര്‍ ആരോപിച്ചു. അതേസമയം, ‘മാപ്പ് പറയലിൽ തീരില്ല’ എന്ന സിപിഎം ജില്ലാസെക്രട്ടറി പി…

Read More

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം ; സ്ഥിതിഗതികൾ വിലയിരുത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

പശ്ചിമേഷ്യൻ മേ​ഖ​ല​യി​ലെ സ​വി​ശേ​ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ വി​വി​ധ രാ​ഷ്​​ട്ര നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു. ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അൽ​ഥാ​നി, ജോ​ർ​ദ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല ര​ണ്ടാ​മ​ൻ, ബ​ഹ്​​റൈ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​മാ​യാ​ണ്​ സം​സാ​രി​ച്ച​ത്. ഫോ​ണി​ൽ വി​ളി​ച്ച് നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്ത നേ​താ​ക്ക​ൾ, പ​ര​സ്പ​ര സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. അ​തോ​ടൊ​പ്പം, ആ​റു​മാ​സ​മാ​യി…

Read More

ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ ഗൾഫ് രാജ്യങ്ങളിൽ ആശങ്ക; ഫോണിൽ ചർച്ച നടത്തി യുഎഇ പ്രസിഡന്റും ഖത്തർ അമീറും

ഇസ്രയേലിനും ഇറാനുമിടയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്കും ആശങ്ക. ഞായറാഴ്ച രാത്രി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും ചർച്ച നടത്തി. ടെലഫോണിലായിരുന്നു രണ്ട് രാഷ്ട്ര നേതാക്കളുടെയും ആശയവിനിമയം. കഴിഞ്ഞ ദിവസം ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് ശേഷമുള്ള സംഘ‍ർഷ സാഹചര്യം ഇരു രാഷ്ട്ര നേതാക്കളും അവലോകനം ചെയ്തതായാണ് റിപ്പോർട്ട്. ചർച്ച നടത്തിയ വിവരം യുഎഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയും റിപ്പോർട്ട്…

Read More

ഇറാൻ ഇസ്രയേൽ സംഘർഷം ; വിഷയം ചർച്ച ചെയ്യാൻ യോഗം ചേർന്ന് ജി-7 രാജ്യങ്ങൾ

ഇറാൻ-ഇസ്രയേൽ സംഘർഷ സാഹചര്യം ചർച്ച ചെയ്യാൻ ജി ഏഴ് രാജ്യങ്ങൾ യോഗം ചേർന്നു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ജി ഏഴ് രാജ്യ തലവൻന്മാരുടെ യോഗം വിളിച്ചു ചേർത്തത്. മേഖലയിലെ സ്ഥിതി ശാന്തമാക്കുന്നതിനും സംഘർഷം രൂക്ഷമാകാതിരിക്കാനുമുള്ള കൂട്ടായ നടപടികൾ തുടരുമെന്ന് ജോ ബൈഡൻ എക്സിൽ പ്രതികരിച്ചു. യുഎൻ സുരക്ഷാ സമിതിയും വിഷയം ചർച്ച ചെയ്യുകയാണ്. ഇറാനും ഇസ്രയേലും സംയമനം പാലിക്കണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതേ സമയം ഇസ്രയേലിന്റെ തിരിച്ചടി മുന്നിൽ കണ്ട് ഇറാൻ അതീവ ജാഗ്രതയിലാണ്….

Read More

ഇറാൻ ഇസ്രയേൽ സംഘർഷം ; പ്രത്യാക്രമണത്തിൽ നിന്ന് തത്കാലം പിൻവാങ്ങാൻ ഇസ്രയേൽ, ഇറാൻ അതീവ ജാഗ്രതയിൽ

അമേരിക്കൻ സമ്മർദവും മന്ത്രിസഭാംഗങ്ങൾക്കിടയിലെ അഭിപ്രായഭിന്നതയും മുൻനിർത്തി ഇറാനെതിരായ പ്രത്യാക്രമണനീക്കത്തിൽ നിന്ന്​ തൽക്കാലം പിൻവാങ്ങാനുറച്ച്​ ഇസ്രായേൽ. യുദ്ധവ്യാപനത്തിന്​ തുനിയരുതെന്ന്​ അമേരിക്ക സ്വിസ്​ ഇടനിലക്കാർ മുഖേന ഇറാൻ നേതൃത്വത്തെ അറിയിച്ചു. ഇസ്രായേൽ തിരിച്ചടിച്ചാൽ മേഖലയിൽ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന്​ ഇറാൻ, റഷ്യ വിദേശകാര്യ മന്ത്രിമാരും മുന്നറിയിപ്പ് നല്‍കി. ഗാസയിലും ദക്ഷിണ ലബനാനിലും ആക്രമണം കടുപ്പിച്ച്​ ഇസ്രായേൽ ഇന്നലെ പലവട്ടം യുദ്ധകാര്യ മന്ത്രിസഭാ യോഗം ചേർന്നെങ്കിലും ഇറാൻ ആക്രമണത്തിനുള്ള തിരിച്ചടി സംബന്ധിച്ച്​ തീരുമാനത്തിലെത്താൻ ഇസ്രായേലിനായില്ല. അമേരിക്ക നൽകിയ കർശന മുന്നറിയിപ്പാണ്​ പ്രത്യാക്രമണ നീക്കം…

Read More

ഇസ്രയേൽ – ഇറാൻ സംഘർഷം ; ടെൽ അവീവിലേക്കുള്ള വിമാന സർവീസ് നിർത്തി എയർ ഇന്ത്യ

ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തെല്‍ അവീവിലേക്കുള്ള സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ. ഡല്‍ഹി- തെല്‍ അവീവ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആഴ്ചയില്‍ നാല് വിമാനങ്ങളാണ് ഇന്ത്യയിൽ നിന്ന് തെല്‍ അവീവിലേക്ക് ഉള്ളത്. എയര്‍ ഇന്ത്യക്കൊപ്പം ഇന്ത്യയിലേക്ക് വരുന്ന നിരവധി പാശ്ചാത്യ വിമാനങ്ങള്‍ സംഘര്‍ഷ ഭീഷണി കണക്കിലെടുത്ത് ഇറാന്‍ വഴിയുള്ള സര്‍വീസുകളും നിര്‍ത്തിവെച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.30 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ 161, ഇറാനിലൂടെ കടന്നു പോകാതെ ലണ്ടനിലേക്ക് ബദല്‍ റൂട്ട്…

Read More

ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷം ; കത്തിക്കുത്തിൽ ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

തൃശ്ശൂർ മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഉണ്ടായ കത്തികുത്തിൽ ഒരാൾ മരിച്ചു. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിന്റെ മകൻ അക്ഷയ് (25) ആണ് മരണപ്പെട്ടത്. ആക്രമണത്തില്‍ 5 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മൂർക്കനാട് ആലുംപറമ്പിൽ വച്ചാണ് സംഭവം. മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബദ്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് സംഭവം. വൈകിട്ട് 7 മണിയോടെയാണ് ആക്രമണം നടന്നത്. ആറ് പേര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ 5 പേരില്‍ 4 പേരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കും ഒരാളെ…

Read More