ഡിസോൺ കലോത്സവത്തിലെ സംഘർഷം; കെഎസ്‍യുക്കാരെ ആംബുലൻസിൽ കയറ്റിവിട്ട ഇൻസ്പെക്ടറിന് സസ്‌പെൻഷൻ

തൃശ്ശൂരിൽ ഡിസോൺ കലോത്സവ സംഘർഷത്തിനിടെ കെഎസ്‍യു പ്രവർത്തകരെ ആംബുലൻസിൽ കയറ്റിവിട്ടതിന്റെ പേരിൽ തൃശൂർ ചേർപ്പ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപിനെ സസ്പെൻഡ് ചെയ്തു. ചേരിതിരിഞ്ഞ് എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർ സംഘർത്തിലേർപ്പെട്ടപ്പോൾ അതൊഴിവാക്കാൻ വേണ്ടിയാണ് ആംബുലൻസിൽ കയറ്റി നേതാക്കളെ മാറ്റിയത്. ഈ ആംബുലൻസ് എസ്എഫ്ഐക്കാർ പിന്നീട് ആക്രമിച്ചിരുന്നു. പൊലീസ് ജീപ്പിൽ നിന്ന് ആംബുലൻസിലേക്ക് കെഎസ്‍യു നേതാക്കളെ മാറ്റിയെന്ന പേരിലാണ് ഇൻസ്പെക്ടർക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

Read More

കെഎസ്‌യു-എസ്എഫ്ഐ സംഘർഷം ; മാർ ഇവാനിയോസ് കോളജിലെ കെഎസ്‌യു കൊടിമരം തകർത്തതായി പരാതി

തൃശൂരിൽ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിന് പിന്നാലെ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ച തലസ്ഥാനത്തേക്കും. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ സ്ഥാപിച്ച കെഎസ്‌യുവിന്‍റെ കൊടിമരവും തോരണങ്ങളും എസ്എഫ്ഐ പ്രവർത്തകർ തകർത്തെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കെഎസ്‌യു യൂണിറ്റ് ക്യാംപസിൽ സ്ഥാപിച്ച കൊടിമരമാണ് തകർത്തിരിക്കുന്നത്. കെഎസ്‌യു പ്രവർത്തകർ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവ സ്ഥലത്തെത്തിയ പൊലീസുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചറിഞ്ഞതായും കെഎസ്‌യു ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. തൃശൂർ കേരളവർമ്മ കോളെജിൽ…

Read More

എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘർഷം ; ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കടക്കാൻ ശ്രമിച്ച് വിമത വിഭാഗം , തടഞ്ഞ് പൊലീസ്

എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മിൽ വീണ്ടും സംഘർഷം. ബിഷപ്പ് ഹൗസിൻ്റെ കവാടം തള്ളിത്തുറക്കാൻ പ്രതിഷേധിക്കാൻ ശ്രമിച്ചതോടെയാണ് പ്രദേശത്ത് വീണ്ടും സംഘർഷമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ​ഗേറ്റ് തുറന്ന് ബിഷപ്പ് ഹൗസിലേക്ക് കടക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വൈദികരുൾപ്പെടെയുള്ള വിമത വിഭാ​ഗമാണ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി എറണാകുളം-അങ്കമാലി അതിരൂപതയിൽ വിമത വിഭാ​ഗത്തിൻ്റെ പ്രശ്നങ്ങൾ നിലനിന്നിരുന്നു. നിലവിൽ പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. അതിനിടെ, എറണാകുളം ബിഷപ് ഹൗസിലെ സംഘർഷത്തിൽ വൈദികരെ പൊലീസ്…

Read More

കണ്ണൂർ തോട്ടട ഐടിഐയിൽ കെ എസ് യു – എസ് എഫ് ഐ സംഘർഷം ; പൊലീസ് ലാത്തി വീശി

കണ്ണൂർ തോട്ടട ഐടിഐയിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷം. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കെട്ടിയ കൊടി എസ്എഫ്ഐ പ്രവർത്തകർ തകർത്തതോടെയാണ് സംഘർഷമുണ്ടായത്. ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. രണ്ട് സംഘടനയിലുമുളളവർ പരസ്പരം ഏറ്റുമുട്ടിയതോടെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. 

Read More

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ കേന്ദ്രസഹായമാവശ്യപ്പെട്ട് കേരളം

മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ കേന്ദ്രസഹായമാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍. മരണം, കൃഷിനാശം എന്നിവയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തുകയുടെ ഒരു വിഹിതമെങ്കിലും കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 10 കോടിരൂപയാണ് ആവശ്യപ്പെട്ടത്. 1972-ലെ കേന്ദ്ര വന്യജീവിസംരക്ഷണനിയമം കാലാനുസൃതമായി ഭേദഗതിചെയ്യണം. കുരങ്ങുശല്യം ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍കഴിയുംവിധം അവയെ നിയമത്തിന്റെ പട്ടിക രണ്ടിലേക്കുമാറ്റുന്നത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായി ശശീന്ദ്രന്‍ പറഞ്ഞു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള ആവശ്യവും സംസ്ഥാനം…

Read More

സംഭലിലെ സംഘർഷം ; പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടികളുമായി ഉത്തർപ്രദേശ് സർക്കാർ

ഉത്തർ പ്രദേശിലെ സംഭൽ ശാഹി ജുമാമസ്ജിദിലെ സർവേക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ കടുത്ത നടപടിയുമായി ഉത്തർ പ്രദേശ് സർക്കാർ. നഷ്ടപരിഹാരം ഈടാക്കുമെന്നും പൊതുസ്ഥലങ്ങളിൽ കല്ലേറ് നടത്തുന്നവരുടെ പോസ്റ്റർ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുമെന്നും അധികൃതർ ബുധനാഴ്ച അറിയിച്ചു. ‘സംഭൽ അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ കടുത്ത നടപടിയാണ് ഉത്തർ പ്രദേശ് സർക്കാർ സ്വീകരിക്കുന്നത്. കല്ലേറുകാരുടെയും അക്രമികളുടെയും പോസ്റ്ററുകൾ പരസ്യമായി പ്രദർശിപ്പിക്കും. നഷ്ടപരിഹാരം ഈടാക്കും. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചേക്കും’ -സർക്കാർ വക്താവ് അറിയിച്ചു. 2020ൽ സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ടും സർക്കാർ ഇത്തരത്തിൽ…

Read More

ഉത്തർപ്രദേശ് സംഭൽ സംഘർഷം ; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ

അഞ്ച് മുസ്‌ലിം യുവാക്കൾ കൊല്ലപ്പെട്ട സംഭൽ സംഘർഷത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. കേസുമായി ബന്ധപ്പെട്ട് ഏഴ് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് സ്ത്രീകൾ ഉൾപ്പടെ 25 പേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയുന്ന 2,750 പേർക്കെതിരെയും കേസെടുത്തു. മസ്ജിദിൽ നടത്തിയ സർവേ റിപ്പോർട്ട് ഈ മാസം 29ന് ജില്ലാ കോടതിയിൽ സമർപ്പിക്കും. സംഭലിലുണ്ടായ സംഘർഷത്തിനിടെ അഞ്ച് മുസ്‌ലിം യുവാക്കൾ വെടിയേറ്റ് കൊല്ലപ്പെട്ടതോടെയാണ് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചത്. സംഭൽ എംപി സിയാഉ റഹ്മാൻ ബർഖ്…

Read More

ഹിസ്ബുല്ല – ഇസ്രായേൽ സംഘർഷം; വെടിനിർത്തൽ ഉടൻ ഉണ്ടാകും

ഹിസ്ബുല്ല – ഇസ്രായേൽ സംഘർഷം വെടിനിർത്തലിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഞായറാഴ്ച ഹിസ്ബുല്ലയുമായി ഇസ്രായേൽ പ്രധനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉന്നതതല ചർച്ചകൾ നടത്തിയതിന് പിന്നാലെയാണ് ഈ റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. സംഘർഷം അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ നിർദ്ദേശം ഇസ്രായേൽ താത്കാലികമായി അംഗീകരിച്ചുവെന്നും ‌കരാറിനെ കുറിച്ച് നെതന്യാഹു ആലോചനകൾ തുടരുന്നതായും സൂചനയുണ്ട്. അതേസമയം ഇസ്രായേൽ – ഹിസ്ബുല്ല ചർച്ചകളുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇസ്രായേലും ഹിസ്ബുല്ലയും വെടിനിർത്തലുമായി ബന്ധപ്പെട്ട് അന്തിമ കരാറിലേയ്ക്ക് അടുത്തിട്ടില്ലെന്നാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാധാന…

Read More

യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു: 22 പേർക്ക് പരിക്ക്

ഉത്തർ പ്രദേശിലെ സംബാലിലുണ്ടായ സംഘർഷത്തിൽ 3 പേർ മരിച്ചതായി റിപ്പോർട്ട്. കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പൊലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാർ ചില വാഹനങ്ങൾക്കും തീയിട്ടു. തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തി, കണ്ണീർ വാതകം പ്രയോ​ഗിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.  സംഘർഷത്തിൽ 22 പേർക്ക് പരിക്കേറ്റു. 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി എടുക്കും എന്ന്…

Read More

വീണ്ടും സംഘർഷഭൂമിയായി മണിപ്പൂർ ; സിആർപിഎഫും കുക്കികളും തമ്മിൽ ഏറ്റുമുട്ടി , 11 പേർ കൊല്ലപ്പെട്ടു

സംഘർഷ ഭൂമിയായി വീണ്ടും മണിപ്പൂർ. മണിപ്പൂരിലെ ജിരിബാമിൽ സി.ആർ.പി.എഫും കുക്കികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ 11 കുക്കികളെ സി.ആർ.എപി.എഫ് വെടിവെച്ചു കൊന്നു. ഒരു സി.ആർ.പി.എഫ് ജവാന് പരിക്കേറ്റു. ആധുനിക രീതിയിലുള്ള ആയുധങ്ങളുൾപ്പെടെ കുക്കികളുടെ കൈവശമുണ്ട്. ജിരിബാമിലെ പൊലീസ് സ്റ്റേഷനു നേരെ കുക്കികൾ ആക്രമണം നടത്തിയതോടെയാണ് സി.ആർ.പി.എഫ് വെടിയുതിർത്തത്. കുകി-ഹമാർ സമുദായത്തിൽ നിന്നുള്ളവരാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. ഉച്ചക്ക് 2.30ഓടെയാണ് പൊലീസ് സ്റ്റേഷനു നേരെ ആക്രമണമുണ്ടായത്.

Read More