ചുറ്റുമുള്ള ആളുകളെ ബഹുമാനിക്കുന്ന ഒരാളായിരിക്കും എന്റെ പങ്കാളി; പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക  മന്ദാന

താൻ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് നടി രശ്മിക മന്ദാന. ദി ഹോളിവുഡ് റിപ്പോർട്ടർ എന്ന മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ പങ്കാളിയുടെ പേര് താരം വെളിപ്പെടുത്തിയില്ല. ‘വീട് ആണ് എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന സ്ഥലം. എന്നെ ഉറച്ചുനിൽക്കാൻ സഹായിക്കുന്ന സ്ഥലം, വിജയം വന്ന് പോകാമെന്നും അത് എന്നെന്നേക്കുമുള്ളത് അല്ലെന്നും എന്നാൽ വീട് എല്ലായ്‌പ്പോഴും ഉണ്ടാകുമെന്നും മനസിലാക്കി തരുന്ന സ്ഥലം. അതിനാൽ, ആ ഇടത്തിൽ നിന്നാണ് ഞാൻ പ്രവർത്തിക്കുന്നത്. എത്രമാത്രം സ്നേഹവും പ്രശസ്തിയും ലഭിച്ചാലും ഞാൻ…

Read More

ചേലക്കരയിലെ ജനങ്ങൾ ഇടതുപക്ഷ മുന്നണിക്കൊപ്പം; സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തിരേഖപ്പെടുത്തുന്നു: എ.സി മൊയ്‌ദീൻ

ഇടതുപക്ഷ മുന്നണി സർക്കാരിനെതിരായ പൊതുവികാരമുണ്ടെന്നും അത് യുഡിഎഫ് വോട്ടാക്കി മാറ്റുമെന്ന പ്രചരണവേലയൊക്കെ തള്ളികളഞ്ഞ് ചേലക്കരയിലെ ജനങ്ങൾ ഇടതുപക്ഷ മുന്നണിക്കൊപ്പമാണെന്ന് മുൻമന്ത്രി എ.സി മൊയ്‌ദീൻ. ഈ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തിരേഖപ്പെടുത്തുന്നു എന്നാണ് ഇതുവരെ എത്തിയ വോട്ടിങ് സൂചിപ്പിക്കുന്നത്. ഇതുവരെ വോട്ടെണ്ണിയ എല്ലാ റൗണ്ടിലും ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർഥി യു.ആർ പ്രദീപ് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

Read More

‘ചാർമിള വഴങ്ങുമോയെന്ന് ഹരിഹരൻ ചോദിച്ചു; സഹകരിക്കാത്ത നടിമാരെ സെറ്റിൽ പൊരിക്കും’; നടൻ വിഷ്ണു

ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ”ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി പരിചയം. ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാർമിളയുടെ പേര് പറഞ്ഞത്. ഫോണിൽ വിളിച്ചും നേരിട്ടും ചാർമിള അഡ്ജസ്റ്റ്‌മെന്റിന് തയാറാകുമോയെന്ന് ചോദിച്ചു. അവർ കൊടുക്കുമോയെന്നാണ് ഹരിഹരൻ ചോദിച്ചത്.”- വിഷ്ണു പറഞ്ഞു. ‘ഞാനും ചാർമിളയും അടുത്ത സുഹൃത്തുക്കളായതു കൊണ്ട് ചാർമിളയോട് വന്ന് കാണാൻ എന്നോടാണ് പറഞ്ഞത്. ഞാൻ പറഞ്ഞിട്ട് ചാർമിള പോയി കണ്ടു. ആൾ കഥാപാത്രത്തിന് ഓക്കെയാണെന്ന് പറഞ്ഞു. അതിനുശേഷം…

Read More

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: രാഹുൽ ജർമ്മനിയിലെന്ന് സ്ഥിരീകരിച്ച് പൊലീസ്

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. നവ വധുവിനെ പന്തീരാങ്കാവിലെ മർദ്ദിച്ച സമയത്ത് രാഹുലിന്റെ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്താണ് രാജേഷ്. ഇയാളെ ഇന്ന് പോലീസ് വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. രാജേഷിന്റെ ഉൾപ്പെടെ വാട്‌സ്ആപ്പ് ചാറ്റുകൾ പോലീസ് പരിശോധിച്ചു വരികയാണ്. രാഹുലിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യും. ഇതിനായി ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെയാണ്…

Read More

ലീഗിന് മൂന്നാം സീറ്റില്ല; രാജ്യസഭാ സീറ്റ് നൽകും; യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായെന്ന് വി ഡി സതീശൻ

ഇത്തവണയും മുസ്ലീം ലീഗിന് രണ്ട് സീറ്റുകൾ മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചിട്ടുണ്ട്. അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് നൽകുമെന്നും ഫോർമുല അവർ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യു ഡി എഫിൽ സീറ്റ് വിഭജനം പൂർത്തിയായി. മലപ്പുറത്തും പൊന്നാനിയിലും ലീഗ് മത്സരിക്കും. കോൺഗ്രസ് നേതാക്കളെല്ലാം പരസ്പരം കൂടിയാലോചിച്ച ശേഷം എടുത്ത തീരുമാനമാണ്. ഇതിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരവുമുണ്ട്, സതീശൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് എപ്പോഴാണെന്ന് പോലും പ്രഖ്യാപിച്ചിട്ടില്ലല്ലോ. അഞ്ച് ദിവസം…

Read More

ചന്ദ്രയാൻ 3 ദൗത്യം; ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു

ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3 ദൗത്യം. ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്ന ശാസ്ത്രീയ ഉപകരണമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ചന്ദ്രോപരിതലത്തിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇക്കാര്യങ്ങൾ വിശദീകരിച്ച് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിപ്പ് പങ്കുവച്ചിട്ടുണ്ട്….

Read More

മഗ്‌സെസെ അവാർഡ് നിരസിച്ചത് പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനം; കെ കെ ശൈലജ

മഗ്‌സെസെ അവാർഡ് നിരസിച്ചത് സ്ഥിരീകരിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. താനടക്കം പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനമാണ്. വ്യക്തി എന്ന നിലയിലായിരുന്നു അവാർഡിന് പരിഗണിച്ചതെന്ന് കെ കെ ശൈലജ വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. പാർട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു. ശൈലജ ഒരാഴ്ച മുൻപ് വിളിച്ചു കാര്യം അറിയിച്ചിരുന്നുവെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. മഗ്സസെ അവാർഡിനായി…

Read More