നിപ; നിയന്ത്രണം ഇന്ന് മുതൽ, കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നും മലപ്പുറത്ത് അവലോകന യോഗം ചേരും. കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഈ മാസം 11 മുതൽ 15 വരെ കുട്ടിയെത്തിയ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങളാണ് പുറത്തുവിട്ടത്. ഈ സന്ദർഭങ്ങളിൽ കുട്ടിയുമായി സമ്പർക്കത്തിലേർപെട്ടവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആനക്കയം , പാണ്ടിക്കാട് പഞ്ചായത്തുകളിൽ ഏർപെടുത്തിയ നിയന്ത്രണം ഇന്നു മുതൽ നിലവിൽ വരും. ഇതിനിടെ കോഴിക്കോട് മെഡിക്കൽ…

Read More

മലപ്പുറത്ത് ചികിത്സയിലുളള കുട്ടിക്ക് നിപ; സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിൽ പോസിറ്റീവെന്ന് സ്ഥിരീകരിച്ചു

കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ്  സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലയിൽ ജാഗ്രതാ നി‍ര്‍ദ്ദേശം നൽകി. നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരൻ പെരിന്തൽമണ്ണ സ്വദേശിയാണ്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ…

Read More

ജാഗ്രത: ആശങ്കയായി എച്ച് 1 എൻ 1; മലപ്പുറത്ത് ഒരാൾ മരിച്ചു

എച്ച് 1 എന്‍ 1 (H1N1) വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിച്ചു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 47 വയസായിരുന്നു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ലക്ഷണങ്ങൾ പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാൻ ഇടയുണ്ട്. ചികിത്സാരീതികൾ രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയുന്നതിലും വൈറസിനെതിേരയും മരുന്നുകൾ നൽകും. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവർക്ക്…

Read More

സംസ്ഥാനത്ത് ഒരുലക്ഷം പിന്നിട്ട് പനി ബാധിതർ; ഒരാൾക്കുകൂടി എച്ച്1എൻ1, യോഗം ചേരും

കേരളത്തിൽ ഒരാൾക്കുകൂടി എച്ച്1എൻ1 സ്ഥിരീകരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് പഞ്ചായത്ത് ഹാളിൽ യോഗം ചേരും. പകർച്ചപ്പനി രൂക്ഷമായ സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ പനിബാധിതർ ലക്ഷം കടന്നിരിക്കുകയാണ്. ഈ മാസം ഇതുവരെ 1.36 ലക്ഷം പേരാണ് പകർച്ചപ്പനി ബാധിതരായത്. ഇന്നലെ മാത്രം 13,600 പേർ ചികിത്സ തേടി. 164 പേർക്ക് ഡെങ്കിയും 24 പേർക്ക് മഞ്ഞപ്പിത്തവും 45 എച്ച്1എൻ1 കേസുകളും സ്ഥിരീകരിച്ച ഇന്നലെ രണ്ടുമരണങ്ങളും റിപ്പോർട്ട് ചെയ്തു. വയറിളക്കരോഗം ബാധിച്ച്…

Read More

തലസ്ഥാനത്തെ കോളറ സ്ഥിരീകരണം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശിച്ചതായി മന്ത്രി

നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് കെയർ ഹോമിലുള്ളവർ സംശയിച്ചത്. രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പെരുമ്പഴുതൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങൾ…

Read More

തിരുവനന്തപുരത്ത് പത്തുവയസുകാരന് കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പത്തുവയസുകാരന് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര തവരവിളയിലെ കാരുണ്യ ഓർഫനേജിലെ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. ഓർഫനേജിലെ 10 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്നവരുടെയും സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്. കോളറ ലക്ഷണങ്ങളുള്ള ഒരു അന്തേവാസി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 26കാരനായ അനുവാണ് മരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് ഒൻപത് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. 2017ലാണ് ഒടുവിലായി കോളറ മരണം റിപ്പോർട്ട് ചെയ്തത്. വിബ്രിയോ കോളറേ എന്ന ബാക്ടീരിയ…

Read More

മലപ്പുറത്ത് വിദ്യാ‍ർഥികൾക്ക് ഷി​ഗല്ല; ചികിത്സ തേടിയത് 127 കുട്ടികൾ

കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷിഗല്ലയെന്ന് സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. ഭക്ഷ്യ വിഷബാധയേറ്റ് 127 കുട്ടികൾ ചികിത്സ തേടിയിരുന്നു. 4 കുട്ടികളെ പരിശോധിച്ചതിൽ ഷിഗല്ല സ്ഥിരീകരിക്കുകയായിരുന്നു. മറ്റ് കുട്ടികളും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നു.  ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുക. നിലവിൽ ആരും ചികിത്സയിലില്ല. അതേസമയം, ആർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ല. ഭക്ഷ്യ വസ്തുക്കളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

Read More

സ്തനാർബുദം സ്ഥിരീകരിച്ചെന്ന് നടി ഹിന ഖാൻ

ഹി​ന്ദി സീ​രി​യ​ലു​ക​ളി​ലൂ​ടെ ആരാധകരുടെ ഹൃദയം കവർന്ന ന​ടി ഹി​ന ഖാ​ന് സ്ത​നാ​ര്‍​ബു​ദം സ്ഥി​രീ​ക​രി​ച്ചു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ ന​ടി ത​ന്നെ​യാ​ണ് ഇക്കാര്യം അറിയിച്ചത്. മൂ​ന്നാം സ്റ്റേ​ജി​ലാ​ണ് രോഗമെന്നും ചികിത്സയിലാണെന്നും താരം പറഞ്ഞു.  “എ​ന്നെ സ്‌​നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രെ​യും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യം അ​റി​യി​ക്കു​ക​യാ​ണ്. എ​നി​ക്ക് തേ​ര്‍​ഡ് സ്റ്റേ​ജ് സ്ത​നാ​ര്‍​ബു​ദം സ്ഥി​രീ​ക​രി​ച്ചു. വെ​ല്ലു​വി​ളി നി​റ​ഞ്ഞ ഈ ​സ​മ​യ​ത്തും ഞാ​ന്‍ മി​ക​ച്ച രീ​തി​യി​ല്‍ ഇ​രി​ക്കു​ന്ന​താ​യി നി​ങ്ങ​ളെ അ​റി​യി​ക്കു​ക​യാ​ണ്. ക​രു​ത്തോ​ടെ, നി​ശ്ച​യ​ദാ​ര്‍​ഢ്വ​ത്തോ​ടെ രോ​ഗ​ത്തെ മ​റി​ക​ട​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഞാ​ന്‍. ഈ ​സ​മ​യ​ത്ത് അ​നു​ഗ്ര​ഹ​വും…

Read More

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി; വിൽപനയ്ക്ക് നിയന്ത്രണം

പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളിൽ താറാവ് വിൽപനക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടരുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത്‌ പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ പഞ്ചായത്തുകളിലെ മുഴുവൻ താറാവുകളെയും ഉടൻ കൊന്നൊടുക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഒരാഴ്ചയായി കുട്ടനാട്ടിലെ എടത്വ, ചെറുതന, ചാമ്പക്കുളം എന്നീ പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. ഈ പരിശോധനയിലാണ് അയച്ച…

Read More

കാർ മനഃപൂർവം ലോറിയിൽ ഇടിച്ചു കയറ്റിയത്, അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല; മോട്ടർ വാഹന വകുപ്പ് റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ കാർ ലോറിയിലേക്ക് മനഃപൂർവം ഇടിച്ചു കയറ്റിയതാണെന്ന് സ്ഥിരീകരിച്ച് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്. കാർ അമിത വേഗത്തിലായിരുന്നു എന്നും അധികൃതർ അറിയിച്ചു. അപകടത്തിൽ മരിച്ച അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ലോറിയിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയർ അപകടത്തിന്റെ ആഘാതം കൂട്ടി. അമിത വേഗത്തിലെത്തിയ കാർ തെറ്റായ ദിശയിലാണ് ഇടിച്ചു കയറ്റിയത്. ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല. അന്വേഷണ റിപ്പോർട്ട് ഇന്ന് ആർടിഒ എൻഫോഴ്സ്മെന്റ് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കൈമാറും. കെപി റോഡിൽ ഏഴംകുളം പട്ടാഴിമുക്കിൽ വ്യാഴാഴ്ച രാത്രിയിലുണ്ടായ…

Read More