
ഇനി സ്റ്റേഷനിൽ പോകാതെ വിവരങ്ങൾ പൊലീസിനെ രഹസ്യമായി അറിയിക്കാം; സംവിധാനവുമായി കേരള പൊലീസ്
കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ചാലും പൊല്ലാപ്പ് പിടിക്കേണ്ട എന്ന് കരുതി പൊലീസിനെ സമീപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോകുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോഴാണ് ഭൂരിഭാഗം ആളുകളും പിൻവാങ്ങുന്നത്. ഇപ്പോൾ സ്റ്റേഷനിൽ പോകാതെ തന്നെ വിവരങ്ങൾ പൊലീസിനെ രഹസ്യമായി അറിയിക്കാനുള്ള സംവിധാനം കേരള പൊലീസ് ഒരുക്കിയിട്ടുണ്ട്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും രഹസ്യമായി അറിയിക്കാവുന്നതാണെന്ന്…