
രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാട്ടെ ജനങ്ങൾ ഏറ്റെടുത്തു; യുഡിഎഫിന്റെ ഡീൽ ജനങ്ങളുമായിട്ടാണ്: ഷാഫി പറമ്പിൽ എം.പി
കേരളം മുഴുവൻ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും പാലക്കാട് ഉണ്ടാവുകയെന്ന് ഷാഫി പറമ്പിൽ എം.പി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള എതിർപ്പ് യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും ഷാഫി പറഞ്ഞു. പാലക്കാട് മണ്ഡലത്തിൽ ഏറ്റവും വിജയസാധ്യതയുള്ള മുന്നണിയും സ്ഥാനാർഥിയും യു.ഡി.എഫിന്റേതാണ്. ഈ നിയോജക മണ്ഡലത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ അനുസരിച്ച് ബി.ജെ.പി.പോലുള്ള ശക്തികളെ പരാജയപ്പെടുത്താൻ സാധ്യതയുള്ള ഏകമുന്നണി യു.ഡി.എഫ് ആണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ ഡീൽ ജനങ്ങളുമായിട്ടാണ്. ഏതെങ്കിലും രാഷ്ട്രിയ പാർട്ടിയുമായി ഡീൽ ഉണ്ടാക്കിയിട്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതല്ല ഞങ്ങളുടെ രീതി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ…