പ്രാദേശിക തലത്തിൽ ബിജെപിയുടെ വളർച്ച ചെറുക്കണം; ദിവ്യയുടെ നടപടി അനുചിതമായി, പാർട്ടിയെ പ്രതിരോധത്തിലാക്കി: സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം

പൗരത്വ നിയമ ഭേദഗതി, പലസ്തീൻ തുടങ്ങിയ വിഷയങ്ങളിലെ പാർട്ടി സമീപനം ന്യൂനപക്ഷ പ്രീണനം എന്ന് തെറ്റിദ്ധരിക്കപ്പെട്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട്‌. പ്രാദേശിക തലത്തിൽ ബിജെപിയുടെ വളർച്ച ചെറുക്കണം എന്നും പരിസ്ഥിതി വിഷയങ്ങളിൽ ഉൾപ്പെടെ ജനപക്ഷത്ത് നിന്ന് ജാഗ്രതയോടെ ഇടപെടണമെന്നും റിപ്പോർട്ടിലുണ്ട്. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പി.പി.ദിവ്യക്കും വിമർശനമുണ്ട്. ദിവ്യയുടെ നടപടി അനുചിതമായെന്നും പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും അഭിപ്രായമുണ്ടായി. പൊതു ചർച്ച ഇന്ന് തുടരും. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി…

Read More

‘വേണ്ടത് ജനങ്ങളുടെ അവാർഡ്, അതിൽ മേയർ തികഞ്ഞ പരാജയം’; സിപിഎം ജില്ലാ സമ്മേളനത്തിൽ ആര്യാ രാജേന്ദ്രനെതിരെ വിമർശനം

മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. മേയർക്കു ധിക്കാരവും ധാർഷ്ട്യവുമാണെന്ന് പ്രതിനിധികളിൽ ചിലർ വിമർശിച്ചു. ദേശീയ- രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയിട്ടു കാര്യമില്ല. ജനങ്ങളുടെ അവാർഡാണു വേണ്ടത്. അതിൽ മേയർ തികഞ്ഞ പരാജയമെന്നും വിമർശനമുണ്ടായി. മേയറെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. രാഷ്ട്രീയ എതിരാളികൾ മേയറെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് അവർ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളിലും വിമർശനമുണ്ടായി. ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾ പോലുമില്ല. രാത്രി കാലങ്ങളിൽ ഡോക്ടർമാരുമില്ല. പൊലീസ് സ്റ്റേഷനിൽ പാർട്ടിക്കാർക്ക് നീതി കിട്ടുന്നില്ലെന്നും പരാതി…

Read More

വഞ്ചിയൂരിൽ വഴിയടച്ച സിപിഎം സമ്മേളനം; അനുമതി നൽകേണ്ടെന്ന് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ട്: ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഡിജിപി

വഞ്ചിയൂരിൽ വഴിയടച്ച് സിപിഎം സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഡിജിപി. പരിപാടികൾക്ക് അനുമതി നൽകേണ്ടെന്ന് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന് ‍ഡിജിപി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വഞ്ചിയൂർ സംഭവം അറിഞ്ഞ ഉടനെ തന്നെ ഇടപെട്ടെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നിൽ മാർ​ഗതടസം സൃഷ്ടിച്ച സിപിഐ സമരത്തിനെതിരെയും കേസെടുത്തിരുന്നു. കൂടുതൽ നടപടിക്ക് നിർദേശം നൽകി പുതിയ സർക്കുലർ ഇറക്കുമെന്നും ഡിജിപി അറിയിച്ചു.   

Read More

വനിതകൾക്ക് സുരക്ഷ, വാഹനങ്ങൾക്ക് ശല്യമുണ്ടാക്കരുത്; മദ്യപരെ വിലക്കി നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടി

ആദ്യ സംസ്ഥാന സമ്മേളനത്തിൽനിന്നു മദ്യപരെ വിലക്കി നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). മദ്യപിച്ച ശേഷം പങ്കെടുക്കരുതെന്നത് ഉൾപ്പെടെ യോഗത്തിനെത്തുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ പാർട്ടി നേതൃത്വം പുറത്തിറക്കി. സമ്മേളനത്തിൽ പങ്കെടുക്കുന്ന വനിതാ അംഗങ്ങൾക്ക് സുരക്ഷയും സൗകര്യവും നൽകണം, മറ്റു വാഹനങ്ങൾക്ക് ശല്യം ഉണ്ടാക്കരുത്, റോഡ് മര്യാദകൾ പാലിക്കണം, ഇരുചക്രവാഹനങ്ങളിലെത്തുന്ന പ്രവർത്തകർ ബൈക്ക് സ്റ്റണ്ട് നടത്തരുത് തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഒക്ടോബർ 27നു വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണു സംസ്ഥാന സമ്മേളനം നടത്തുക.

Read More

വോട്ടെണ്ണാൻ ഒരു ദിനം മാത്രം ബാക്കി; നിർണായക വാർത്ത സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കെ വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് ദില്ലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണർമാരും മാധ്യമങ്ങളെ കാണും.  വോട്ടെണ്ണലിന് ഇന്ത്യ സഖ്യം ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരിക്കെയാണ് വാർത്താ സമ്മേളനമെന്നുള്ളതാണ് ശ്രദ്ധേയം. എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടെണ്ണലിനെ ചൊല്ലി ഇന്ത്യ സഖ്യവും ബിജെപിയും തമ്മിലുള്ള പോര് മുറുകിയിട്ടുണ്ട്. വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും…

Read More

മൂന്നാമത് ഫ്യൂച്ചർ ഏവിയേഷൻ 2024 സമ്മേളനത്തിന് ഉജ്ജ്വല തുടക്കം ; വ്യോമയാന മേഖലയിൽ 100 ബില്യൺ ഡോളറിന്റെ നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കും

സൗ​ദി​യി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത് ഫ്യൂ​ച്ച​ർ ഏ​വി​യേ​ഷ​ൻ 2024 സ​മ്മേ​ള​ന​ത്തി​ന്​ ഉ​ജ​ജ്വ​ല തു​ട​ക്കം. റി​യാ​ദി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മേ​ള​നം ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക് സ​ർ​വീ​സ് മ​ന്ത്രി​യും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ എ​ഞ്ചി​നീ​യ​ർ സ്വാ​ലി​ഹ് ബി​ൻ നാ​സ​ർ അ​ൽ​ജാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ന്റെ​യും നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ൽ സൗ​ദി അ​റേ​ബ്യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ലി​യ​തും അ​ഭൂ​ത​പൂ​ർ​വ​വു​മാ​യ ന​വോ​ത്ഥാ​ന​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്നു​വെ​ന്ന്​…

Read More

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വാര്‍ത്താസമ്മേളനത്തിലൂടെ മാത്രം: കമ്മീഷൻ

ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകള്‍ വ്യാജമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഏപ്രില്‍ 19-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ രംഗത്തെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതുവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മിഷൻ തീയതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് എക്സ് പ്ലാറ്റ് ഫോമില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലൂടെ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നും കമ്മിഷൻ എക്സില്‍…

Read More

വീഡിയോ കോൺഫറൻസ് വഴി ഇനി വിവാഹം രജിസ്റ്റർ ചെയ്യാം

വിവാഹം രജിസ്റ്റർ ചെയ്യാൻ തദ്ദേശ സ്ഥാപനത്തിൽ പോകേണ്ട. കെ സ്മാർട്ട് വരുന്നതോടെ വീഡിയോ കോൺഫറൻസിൽ വധൂ വരൻമാർ ഹാജരായാൽ മാത്രം മതി. വിദേശത്തുള്ളവർക്കാണ് ഇത് ഏറെ സഹായകമാകുക.  ഇപ്പോൾ ഓൺലൈനിൽ അപേക്ഷിച്ചാലും വധൂ വരൻമാരും സാക്ഷികളുമൊക്കെ വിവാഹം നടക്കുന്നിടത്തെ തദ്ദേശ സ്ഥാപനത്തിലെത്തി രജിസ്റ്ററിൽ ഒപ്പിടണം. ഇതാണ് ഇനി ഇല്ലാതാകുന്നത്. ജനുവരി ഒന്നിനു ഉദ്ഘാടനം ചെയ്യുന്ന കെ സ്മാർട്ട് ആപ്ലിക്കേഷനിലാണ് ഈ സൗകര്യമുള്ളത്.  വിവാഹം കഴിഞ്ഞ് കുറച്ചു ദിവസത്തിനുള്ളിൽ തന്നെ വിദേശത്തേക്ക് മടങ്ങേണ്ടവർക്കാണ് ഇതേറ്റവും സൗകര്യമാകുക. ഓൺലൈൻ വഴി…

Read More

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ ആരംഭം; ച‍ര്‍ച്ചകൾ പ്രവ‍ര്‍ത്തക സമിതി രൂപീകരണത്തെ ചുറ്റി

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കമാവും. പ്രതിപക്ഷസഖ്യത്തിലടക്കം നിർണായക പ്രമേയങ്ങൾ അവതരിപ്പിക്കും. പ്രവർത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലുണ്ടാവും. പ്ലീനറി സമ്മേളനം കണക്കിലെടുത്ത് റായ്പൂപൂർ കനത്ത സുരക്ഷയിലാണ്. രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. കോൺഗ്രസ് ചരിത്രത്തിലെ എൺപത്തിയഞ്ചാമത്ത്  പ്ലീനറി സമ്മേളനത്തിനാണ് നാളെ ഛത്തീസ്ഗട്ടിലെ റായ്പൂരിൽ  തുടക്കമാവുന്നത്. പതിനയ്യായിരത്തോളം പ്രതിനിധികൾ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കും.1338 പേർക്കാണ് വോട്ടവകാശം. പ്രവര്‍ത്തക സമിതിയിലേക്ക് നാമനിർദ്ദേശം മതിയെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും രാഹുൽ ഗാന്ധിയുടെ നിലപാട്…

Read More