ഡ്രൈവിംഗ് ടെസ്റ്റുകൾ ഇനി ശനിയാഴ്ചയും നടത്തും

ശനിയാഴ്ചകളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തീർപ്പുകൽപ്പിക്കാത്ത ലൈസൻസ് അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നത് വേഗത്തിലാക്കാനാണ് ഈ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകൾ. നിലവിൽ 3000-ലധികം അപേക്ഷകൾ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ടെന്നാണ് കണക്കുകൾ. ബാക്ക്‌ലോഗ് പരിഹരിക്കുന്നതിന് ഈ പരിശോധനകൾ നടത്താൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും (ആർടിഒ) സബ് ആർടിഒ ഓഫീസുകളിലും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 86 ആർടി ഓഫീസുകളിൽ 36 എണ്ണത്തിലും മൂവായിരത്തിലധികം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അതുകൊണ്ടുതന്നെ ഈ പുതിയ തീരുമാനം പ്രശ്‍നംപരിഹരിക്കാനും…

Read More

രാത്രി വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം; മറ്റാരും ഇത് ചെയ്യില്ലെന്നാണ് ഹരിഹരൻ

രാത്രി വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം ആണെന്നാരോപിച്ച് കെഎസ് ഹരിഹരൻ. സിപിഎം അല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നാണ് ഹരിഹരൻ പറയുന്നത്. ആക്രമണത്തിന് മുമ്പ് വീടിന് സമീപത്ത് കണ്ട കാര്‍ വടകര രജിസ്ട്രേഷനിലുള്ളതാണെന്നും എന്നാലീ കാര്‍ ഇതിനോടകം കൈമാറി കഴിഞ്ഞിട്ടുണ്ടാകുമെന്നുമാണ് ഹരിഹരൻ പറയുന്നത്.  മാപ്പ് പറഞ്ഞാൽ തീരില്ലെന്ന പി മോഹനന്‍റെ പ്രസ്താവനയുടെ തുടർച്ചയാണ് ആക്രമണമെന്നും ഹരിഹരൻ ആരോപിച്ചു. ലളിതമായ ഖേദപ്രകടനത്തില്‍ ഇത് അവസാനിക്കില്ലെന്ന് ഇന്നലെ തന്നെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞിരുന്നു. ഇന്നലെ രാത്രി…

Read More

ടി.പി കേസിന്റെ മാസ്റ്റര്‍ ബ്രെയിൻ പിണറായിയാകാം’: കെ മുരളീധരൻ

മുസ്ലിം ലീഗിന് അഞ്ചോ ആറോ ലോക്‌സഭാ സീറ്റിന് അർഹതയുണ്ടെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. മുസ്ലിം ലീഗ് സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല. സിപിഐക്ക് ഇടതുമുന്നണിയിൽ നാല് സീറ്റ് നൽകുന്നുണ്ട്. നിലവിൽ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ച ആരംഭിച്ചിട്ടില്ല. സമരാഗ്നി യാത്രക്ക് ശേഷം സീറ്റ് വിഷയത്തിൽ തീരുമാനമുണ്ടാകും. കെ സുരേന്ദ്രന്റെ യാത്രയിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ പബ്ലിസിറ്റി നടത്തുന്നത് ശരിയല്ല. എസ്‌സി – എസ്‌ടി വിഭാഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുമെന്ന് പറഞ്ഞ് പ്രചാരണം നടത്തുന്നത് പിന്നാക്ക വിഭാഗങ്ങളെ അവഹേളിക്കുന്നതിന്…

Read More

ജാതി സെൻസസ് നടത്തേണ്ടത് സംസ്ഥാനമല്ല, കേന്ദ്രമെന്ന് സുപ്രീം കോടതിയിൽ നിലപാടറിയിച്ച് കേരളം

ജാതി സെൻസസ് നടത്തേണ്ടത് സംസ്ഥാനമല്ല, മറിച്ച് കേന്ദ്രസർക്കാരാണെന്ന് കേരളം സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചു. സംവരണത്തിന് ആർഹരായ പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹർജിയിലാണ് സത്യവാങ്മൂലം. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ് വാദം. കേരളത്തിലെ സാമൂഹിക, സാമ്പത്തിക സ്ഥിതി സംബന്ധിച്ച് 2011-ലെ സെന്‍സസിന്റെ ഭാഗമായി കേന്ദ്രം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേന്ദ്രം ഡാറ്റ ശേഖരിച്ച സാഹചര്യത്തില്‍ പ്രത്യേകമായി സര്‍വേ നടത്തേണ്ട എന്നായിരുന്നു കേരളത്തിന്റെ നിലപാട്. സംസ്ഥാന ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചത്. …

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്; വോട്ടെടുപ്പ് 15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്ക്

 രാജ്യത്തെ 15 സംസ്ഥാനങ്ങളിലായി ഒഴിവു വരുന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ് എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അശ്വിനി വൈഷ്‌ണവ്, ഭുപേന്ദ്ര യാദവ്, മന്‍സുഖ് മാണ്ഡവ്യ, നാരായണ്‍ റാണെ, പര്‍ഷോത്തം രുപാല, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ,…

Read More

‘ദളിത് പിന്നാക്ക വിഭാ​ഗങ്ങൾക്ക് എത്ര നീതി ലഭിക്കുന്നുണ്ടെന്ന് അറിയണം’: രാഹുല്‍ഗാന്ധി

ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ജാതി സെൻസസ് നടത്തണമെന്ന് ബിഹാറില്‍ രാഹുല്‍ഗാന്ധി. സാമൂഹ്യനീതി നടപ്പാക്കേണ്ട കടമ ബിഹാറിനുണ്ടെന്നും രാജ്യം ബിഹാറിനെ ഉറ്റുനോക്കുകയാണന്നും രാഹുൽ പറഞ്ഞു. അതേ സമയം, ബംഗാളിലെ വടക്കൻ മേഖലയിലൂടെ  യാത്ര കടന്നുപോയിട്ടും രാഹുലിനെ കാണാൻ മമത ബാനർജി എത്താഞ്ഞത് കോണ്‍ഗ്രസിന് തിരിച്ചടിയായി. മഹാസഖ്യത്തെ ഉപേക്ഷിച്ച് നീതീഷ് കുമാർ എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറിയതിന് അടുത്ത ദിവസമാണ് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിലെത്തുന്നത്. നിതീഷിനെയും തേജസ്വിയേയും രാഹുലിനൊപ്പം വേദിയിലെത്തിച്ച് പൂർണിയയില്‍ സഖ്യത്തിന്റെ ശക്തിപ്രകടനത്തിന്…

Read More

ഡോ. വന്ദനയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം: സുധാകരൻ

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. നിലവിലുള്ള അന്വേഷണം പോരാ. മാതാപിതാക്കൾക്കു ചില സംശയങ്ങൾ ഉണ്ടെന്നും അവർ അതു പങ്കുവച്ചുുവെന്നും ഇന്നു രാവിലെ കോട്ടയം ഏറ്റുമാനൂരിലെ ഡോ. വന്ദനയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു. ”വന്ദനയെ 16 തവണയാണ് പ്രതി സന്ദീപ് കുത്തിയത്, ഈ സമയം ഒരു കസേര എടുത്ത് അക്രമിയെ അടിക്കാൻ പോലും ആരും ശ്രമിച്ചില്ലെന്നുള്ളതും സംശയാസ്പദമാണ്. പൊലീസുണ്ടായിട്ടും ഒരു മരണം നടന്നു എന്നത് ഭരണകൂടത്തിന്റെ വീഴ്ചയാണ്”…

Read More