തുടർ നടപടികളിൽ വ്യക്തതയില്ല; മോചനത്തിന് സഹായം തേടി മലയാളി നഴ്സ് നിമിഷ പ്രിയ

മോചനത്തിനായി വേഗം ഇടപെടണമെന്ന അപേക്ഷയുമായി യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ. സർക്കാർ തലത്തിലെ തുടർ നടപടികളിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് ശബ്ദ സന്ദേശം. വൈകുന്ന ഓരോ ദിവസവും തന്‍റെ ജീവന്‍ അപകടത്തിലാണെന്ന് നിമിഷ പ്രിയ  അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു. മോചനത്തിന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് യെമന്‍ ജയിലില്‍ നിന്ന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സ്വന്തം കൈപ്പടയില്‍ നിമിഷ പ്രിയ കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഓഡിയോ സന്ദേശം അയച്ചിരിക്കുന്നത്. തന്‍റെ ജീവന്‍ അപകടത്തിലാണെന്നും…

Read More

നാഗ്പൂരിൽ നിന്ന് റാലി നടത്താൻ രാഹുൽ ഗാന്ധി

അയോഗ്യത, സവർക്കർ വിവാദങ്ങള്‍ തുടരുന്നതിനിടെ ഏപ്രിൽ മൂന്നാം വാരം നാഗ്പൂരില്‍ റാലി നടത്താന്‍ രാഹുല്‍ ഗാന്ധി. ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ റാലി നടത്താൻ അനുമതി ലഭിച്ചില്ലെങ്കില്‍ അതും രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഏപ്രിൽ 20 നും 25 നും ഇടയ്ക്കാണ് റാലി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തുടനീളം റാലി നടത്താൻ കോൺ​ഗ്രസ് തീരുമാനിച്ചിരുന്നു. അതിന്റെ ഭാ​ഗമായുള്ള റാലി എന്നാണ് കോൺ​ഗ്രസ് നേതൃത്വം വിശേഷിപ്പിക്കുന്നത്.  നാ​ഗ്പൂരിൽ നിന്ന് റാലി തുടങ്ങുന്നതിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ആർഎസ്എസ്…

Read More