
മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ദുബൈയിൽ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി സർവകക്ഷി അനുശോചനം സംഘടിപ്പിച്ചു. പ്രസിഡന്റ് റഫീഖ് പി.കെ മട്ടന്നൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ഷാജി പാറേത് മുഖ്യ പ്രഭാഷണം നടത്തി. കെ.എം.സി.സി ദുബൈ വൈസ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല, അഡ്വ. ഹാഷിക് തൈക്കണ്ടി, എഴുത്തുകാരൻ ഇ.കെ. ദിനേശൻ, കൊല്ലം ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ജി. രവി, യൂത്ത് കോൺഗ്രസ് പത്തനംതിട്ട പ്രസിഡന്റ് വിജയ് ഇന്ദ്രചൂഡൻ, മാധ്യമ പ്രവർത്തകൻ…