ഖത്തർ ദേശീയ ദിനാഘോഷം; വാഹന അലങ്കാരങ്ങൾക്ക് മാർഗനിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിലെ അലങ്കാരങ്ങൾക്ക് മാർഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ദേശീയ പതാകയുടെ നിറം നൽകിയും മറ്റുമുള്ള വാഹന അലങ്കാരങ്ങൾ വ്യാഴാഴ്ച മുതൽ ഡിസംബർ 21 വരെയാണ് അനുവാദമുള്ളത്. അതേസമയം, വാഹന ഉടമകൾ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. വാഹനങ്ങളുടെ വിൻഡ്ഷീൽഡിന് നിറം നൽകാനോ, ടിന്റ് അടിക്കാനോ, വാഹനത്തിന്റെ അടിസ്ഥാന നിറം മാറ്റാനോ പാടില്ല. നമ്പർ പ്ലേറ്റ് മറയ്ക്കുന്ന രൂപത്തിലും ചമയങ്ങൾ പാടില്ല. വാഹനത്തിൽ നിന്നും തലയോ ശരീരമോ പുറത്തേക്കിട്ട് ആഘോഷിക്കരുതെന്നും അധികൃതർ നിർദേശിച്ചു.

Read More

ഇസ്രായേൽ ചില നിബന്ധനകൾ പാലിച്ചാൽ വെടിനിർത്തലിന് തയ്യാർ; പുതിയ ഹിസ്ബുല്ല തലവൻ

 ഇസ്രായേൽ ചില നിബന്ധനകൾ പാലിച്ചാൽ വെടിനിർത്തൽ പരിഗണിക്കുമെന്ന് ഹിസ്ബുല്ലയുടെ പുതിയ നേതാവ് നയിം ഖാസിം. ഹിസ്ബുല്ലയ്ക്ക് മാസങ്ങളോളം ലെബനനിലെ ഇസ്രായേലിന്റെ വ്യോമ, കര ആക്രമണങ്ങളെ ചെറുക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അധികാരമേറ്റതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസംഗത്തിൽ ഇസ്രായേലുമായി ചർച്ചകളിലൂടെയുള്ള പ്രശ്നപരിഹാരം കാണാൻ തയ്യാറാണെന്നും നയിം ഖാസിം വ്യക്തമാക്കി. ഹിസ്ബുല്ലയുടെ കോട്ടകളിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഖാസിമിൻ്റെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ തീരുമാനിച്ചാൽ ഹിസ്ബുല്ലയും അത് അം​ഗീകരിക്കാൻ തയ്യാറാണെന്ന് നയിം കാസിം…

Read More

‘ഉപാധികൾ അംഗീകരിക്കാതെ സ്ഥാനാർഥിയെ പിൻവലിക്കില്ല, യുഡിഎഫ് നേതാക്കൾ ബന്ധപ്പെടുന്നുണ്ട്’; പിവി അൻവർ

ഉപാധികൾ അംഗീകരിക്കാതെ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ പിന്തുണ നൽകുന്ന സ്ഥാനാർഥിയെ പിൻവലിക്കില്ലെന്ന് പി.വി അൻവർ എം.എൽ.എ. യു.ഡി.എഫിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ബന്ധപ്പെടുന്നുണ്ട്. മണ്ഡലത്തിൽ ബി.ജെ.പി ജയിക്കാനുള്ള സാധ്യത തടയാൻ സ്ഥാനാർഥിയെ പിൻവലിച്ച് യു.ഡി.എഫിന് പിന്തുണ നൽകാം. പകരം ചേലക്കരയിൽ ഡി.എം.കെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയെ യു.ഡി.എഫ് പിന്തുണയ്ക്കണമെന്നും അൻവർ പറഞ്ഞു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി യു.ഡി.എഫ് നേതൃത്വം പലരീതിയിലും ബന്ധപ്പെടുന്നുണ്ട്. കേരളത്തിൽ ബി.ജെ.പി ജയിച്ചുകയറാൻ സാധ്യതയുള്ള ഒരു സീറ്റെന്ന നിലയിൽ പാലക്കാട്ട് ഡി.എം.കെ യു.ഡി.എഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കാം….

Read More

നടൻ ബാലയ്ക്ക് നിബന്ധനകളോടെ ജാമ്യം

‌മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാലയ്ക്ക് കോടതി നിബന്ധനകളോടെ ജാമ്യം അനുവദിച്ചു. സമൂഹമാധ്യമങ്ങളിൽ ഭാര്യക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നുമാണ് ബാല കോടതിയിൽ വാദിച്ചത്. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെ ബാലയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി. മകളുമായി ബന്ധപ്പെട്ട്…

Read More

സൗദി അറേബ്യ: ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള മാനദണ്ഡങ്ങൾ

2024 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമം മുൻനിർത്തിയാണ് ഇത്തരം മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര തീർത്ഥാടകർക്കുള്ള മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്: ആഭ്യന്തര തീർത്ഥാടകരായി ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കുന്നവർ സൗദി പൗരന്മാരോ, സാധുതയുള്ള റെസിഡൻസി പെർമിറ്റ് ഉള്ളവരായ പ്രവാസികളോ ആയിരിക്കണം. അപേക്ഷകർ ചുരുങ്ങിയത് 15 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഇവർ ഒറ്റയ്ക്കോ, ഒരു…

Read More

കുസാറ്റ് അപകടം ഒരു പാഠമായി കണ്ട് നിബന്ധന കൊണ്ടുവരുമെന്ന് റവന്യു മന്ത്രി കെ.രാജന്‍

കുസാറ്റ് ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ച സംഭവത്തില്‍ പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലായിരിക്കുമെന്ന് റവന്യു മന്ത്രി കെ.രാജന്‍. എല്ലാ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. പരമാവധി ചികിത്സ ഉറപ്പാക്കുമെന്നും കെ. രാജന്‍ പറഞ്ഞു. ജില്ല കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന് അദ്ദേഹം പറഞ്ഞു. കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ നടന്നത്. ഇനിയുള്ള ഇത്തരം കൂടിചേരലുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരേണ്ടിവരും. ഇത്തരം പരിപാടികള്‍ക്ക് നിബന്ധന കൊണ്ടുവരും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനം തീര്‍ച്ചയായും നല്‍കും. അത് എത്രയെന്ന് മന്ത്രിസഭ കൂടി തീരുമാനിക്കുമെന്നും മന്ത്രി കെ….

Read More

ഇന്ത്യയിൽ സിം കാർഡുകൾ വാങ്ങുന്നതിൽ നിയന്ത്രണം; നിബന്ധനകൾ കടുപ്പിച്ച് ടെലികോം മന്ത്രാലയം

ഇന്ത്യയിൽ സിം കാർഡുകൾ വാങ്ങുന്നതിൽ കടുത്ത നിബന്ധനകളുമായി ടെലികോം മന്ത്രാലയം. ഉപഭോക്താക്കൾ എങ്ങനെ സിം കാർഡുകൾ വാങ്ങണമെന്നും ആക്ടീവാക്കണമെന്നതും സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. സിം കാർഡുകളുടെ വിൽപ്പനയും ഉപയോഗവും സംബന്ധിച്ച് രണ്ട് സർക്കുലറുകളാണ് ടെലികോം ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയത്. ഉപഭോക്തക്കൾക്കും ടെലികോം കമ്പനികൾക്കും ടെലികോം വകുപ്പ് നിർദേശങ്ങൾ നൽകി. രാജ്യത്ത് സിം കാർഡുകൾ വിൽക്കുന്ന നിലവിലെ രീതിയുടെ സുരക്ഷ പരിശോധിക്കുന്നതിനൊപ്പം കെവൈസി നിർബന്ധമാക്കുന്ന വ്യവസ്ഥകളും പാലിക്കണമെന്ന് ടെലികോം ഡിപ്പാർട്ട്മെന്റ് പറയുന്നു. ടെലികോം കമ്പനികൾ അവരുടെ സിം കാർഡുകൾ വിൽക്കുന്ന…

Read More

ഹജ് തീർഥാടകർക്ക് മികച്ച സാഹചര്യങ്ങളൊരുക്കി സൗദി അറേബ്യ

സേവന ഗുണനിലവാരത്തിന് ഊന്നൽ നൽകിയുള്ള മത്സരം ഹജ്, ഉംറ നിരക്കുകൾ കുറയാൻ സഹായിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ.  ഈ വർഷത്തെ ഹജിന് സൗദി പൂർത്തിയാക്കിയ ഒരുക്കങ്ങളും പ്രയാസരഹിതമായും സമാധാനത്തോടെയും ഹജ് കർമം നിർവഹിക്കാൻ തീർഥാടകർക്ക് ഏറ്റവും മികച്ച സാഹചര്യങ്ങൾ ഒരുക്കാൻ ആരംഭിച്ച പദ്ധതികളും ഡോ. തൗഫീഖ് അൽറബീഅ വിശദീകരിച്ചു.  ചരിത്രത്തിലെ ഏറ്റവും വലിയ ഹറം വികസനം സമീപ കാലത്ത് നടപ്പാക്കിയത് 20,000 കോടിയിലേറെ റിയാൽ ചെലവഴിച്ചാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. ജിദ്ദയിൽ ഓർഗനൈസേഷൻ…

Read More