യുക്രെയ്ൻ ജനതയെ പിന്തുണയ്ക്കണം; റഷ്യൻ ആക്രമണം അതിരുകടന്നത്: ജോ ബൈഡൻ

റഷ്യൻ ആക്രമണം അതിരുകടന്നതാണെന്നും യുക്രെയ്ൻ ജനതയെ പിന്തുണയ്ക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്നിലെ വൈദ്യുതി ഉൽ‌പാദന മേഖല ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് ബൈഡന്റെ പ്രതികരണം. ‘‘ ഈ ആക്രമണം അതിരുകടന്നതാണ്. റഷ്യയ്ക്കെതിരായ പ്രതിരോധത്തിൽ യുക്രെയ്ൻ ജനതയെ അടിയന്തരമായി പിന്തുണയ്ക്കേണ്ടതിന്റെ ഓർമപ്പെടുത്തൽ’’ – ബൈഡൻ പറഞ്ഞു. ഇരുനൂറോളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ യുക്രെയ്നിന്റെ വൈദ്യുതി ഉൽപാദന ഗ്രിഡ് തകർത്തത്. ഒരു ദശലക്ഷം ആളുകളുടെ വൈദ്യുതി ഇല്ലാതാക്കിയ അതിശക്തമായ ആക്രമണം എന്നാണ് ബൈഡൻ ഇതിനെ വിശേഷിപ്പിച്ചത്. ഈ…

Read More

‘സ്വയം നശിക്കുകയാണ്; ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല, ഭീകരപ്രവർത്തനം അവസാനിപ്പിക്കണം’: ഫാറൂഖ് അബ്ദുല്ല

ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്നും മേഖലയിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ അവർ അവസാനിപ്പിക്കണമെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. ‘‘30 വർഷമായി ഞാനിതിനു ദൃക്സാക്ഷിയാണ്. ഇതിനൊരു പരിഹാരം കാണാതെ ആക്രമണങ്ങൾ അവസാനിക്കില്ല.’’ – ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. ‘‘നിരപരാധികളാണ് കൊല്ലപ്പെടുന്നത്. ഞങ്ങൾ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല. പിന്നെന്തിനാണ് അവരിതു ചെയ്യുന്നത്. ഞങ്ങളുടെ ഭാവി നശിപ്പിക്കാനാണോ? പാക്കിസ്ഥാൻ അവരുടെ രാജ്യത്തിനുവേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കണം. അതിന്റെ വികസനം, എങ്ങനെയൊക്കെ മെച്ചപ്പെടുത്താം തുടങ്ങിയവയായിരിക്കണം നോക്കേണ്ടത്. പാക്കിസ്ഥാൻ സ്വയം നശിക്കുകയാണ്….

Read More

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ‘ജനാധിപത്യവിരുദ്ധ പരിഷ്‌കരണം’, പ്രമേയം പാസാക്കി നിയമസഭ

കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരളാ നിയമസഭ. മുഖ്യമന്ത്രിക്ക് വേണ്ടി പാർലമെന്ററികാര്യ മന്ത്രി എംബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നിയമസഭകളുടെ കാലവാധി വെട്ടിച്ചുരുക്കുന്നതിനുള്ള നിർദേശമാണ് ഉന്നതതല സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ പാർലമെന്റിന്റെ കാലാവധിയോടും തിരഞ്ഞെടുപ്പിനോടും ചേർന്നുനിൽക്കുന്ന വിധത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി ഇത്തരത്തിൽ വെട്ടിച്ചുരുക്കാമെന്നും നിർദേശമുണ്ട്. ഈ നടപടി സംസ്ഥാന സർക്കാരുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള…

Read More

‘സ്വന്തം നാട്ടിലെ അവസ്ഥ പരിശോധിക്കണം’; ഇറാൻ പരമോന്നത നേതാവിന്റെ പരാമർശത്തിനെതിരേ ഇന്ത്യ

ഇന്ത്യയിലെയും ഗാസയിലെയും മ്യാൻമാറിലെയും മുസ്‌ലിങ്ങൾ ദുരിതത്തിലാണെന്ന ഇറാൻ പരമോന്നതനേതാവ് ആയത്തൊള്ള അലി ഖമേനിയുടെ പരാമർശത്തിനെതിരേ ഇന്ത്യ. പ്രസ്താവന അപലപനീയമാണെന്ന് വിശേഷിപ്പിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം, സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഖമേനി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിദേശകാര്യ വക്താവ് രൺധീർ ജെയ്സ്വാൾ സോഷ്യൽ മീഡിയയിലൂടെയും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവെച്ചു. തിങ്കളാഴ്ചയാണ് ഇന്ത്യയിലെ മുസ്ലിംകൾ പീഡനം അനുഭവിക്കുന്നുവെന്ന തരത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി എക്സിൽ ഒരു പ്രസ്താവന പോസ്റ്റ് ചെയ്തത്. മ്യാൻമറിലും ഗാസയിലും ഇന്ത്യയിലും മറ്റേതൊരു…

Read More

‘ഇത് ക്ഷമിക്കാൻ കഴിയില്ല’: ട്രംപിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ജോ ബൈഡൻ

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ഇത്തരം ആക്രമണങ്ങൾക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്ന് ബൈഡൻ പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത് അനുവദിക്കാനാകില്ല. നമുക്ക് ഇങ്ങനെ ആകാൻ കഴിയില്ല. ഇത് ക്ഷമിക്കാനും കഴിയില്ല’’–ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ എതിരാളിയാണ് ട്രംപ്. വെടിയേറ്റ ട്രംപുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ചികിത്സയിലായതിനാൽ സാധിച്ചില്ലെന്നു ബൈഡൻ വ്യക്തമാക്കി. ട്രംപിന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. ട്രംപുമായി സംസാരിക്കാൻ വീണ്ടും ശ്രമിക്കും. സംഭവത്തെ ഒരു കൊലപാതകശ്രമമായി…

Read More

‘ജീവാനന്ദം’ ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യം; പദ്ധതിയുടെ ഉദ്ദേശ്യം ഇപ്പോഴും അവ്യക്തമാണ്: സതീശൻ

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം നിശ്ചിത തുക നിക്ഷേപമെന്ന രീതിയില്‍ പിടിച്ചുവയ്ക്കാനുള്ള ‘ജീവാനന്ദം’ പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.  പദ്ധതിയുടെ ഉദ്ദേശ്യം ഇപ്പോഴും അവ്യക്തമാണെന്നും സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം കൊടുക്കാന്‍ പറ്റാത്തതു കൊണ്ടാണോ നിക്ഷേപം എന്ന പേരില്‍ ശമ്പളത്തിന്റെ ഒരു ഭാഗം പിടിച്ചു വയ്ക്കാന്‍ പദ്ധതി തയാറാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘മാസ ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണ് ഭൂരിഭാഗം ജീവനക്കാരും. വായ്പാ ബാധ്യതകള്‍, കുട്ടികളുടെ…

Read More

ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിൽ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിനിടെ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാമത് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പശ്ചിമേഷ്യയില്‍ പുതിയ പ്രതിസന്ധികള്‍ ഉണ്ടാകുന്നത് നമ്മള്‍ കാണുന്നുണ്ട്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ആക്രമത്തെ ഇന്ത്യ അപലപിച്ചിരുന്നു. ഞങ്ങളും സംയമനം പാലിച്ചു. നയതന്ത്രത്തിനും സംഭാഷണത്തിനുമാണ് ഞങ്ങള്‍ പ്രധാന്യം കൊടുത്തുന്നത്. ഇസ്രയേലും ഹമാസും തമ്മിലുണ്ടായ പോരാട്ടത്തിനിടെ ഉണ്ടാകുന്ന സാധാരണക്കാരുടെ മരണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു’, മോദി പറഞ്ഞു. പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ്…

Read More

‘വിരട്ടൽ ശ്രമം അംഗീകരിക്കാനാകില്ല’: സതീശൻ

സർക്കാരിനും ഇടത് പക്ഷത്തിനുമെതിരെ വാർത്തകൾ വരുമ്പോൾ അസഹിഷ്ണുതയാണെന്നും പിണറായി സർക്കാരിന് തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യമാണിങ്ങനെ പ്രകടിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ് എഫ് ഐ അതിക്രമത്തെ സതീശൻ ശക്തമായി അപലപിച്ചു. ‘സർക്കാരിനെ മാത്രമല്ല, പ്രതിപക്ഷത്തെയും കോൺഗ്രസിനെയും ഞങ്ങളുടെ നേതാക്കളെയും മാധ്യമങ്ങൾ വിമർശിക്കുന്നുണ്ട്. പക്ഷേ തുടർഭരണം ലഭിച്ചതോടെ ഭരണ പക്ഷത്തിനിപ്പോൾ ധാർഷ്ട്യവും അസഹിഷ്ണുതയുമാണ്. എതിർ ശബ്ദങ്ങളെയോ വിമർശനങ്ങളെയോ കേൾക്കാൻ അവർ തയ്യാറല്ല. ഭയപ്പെടുത്തി പിന്മാറ്റാനും അടിച്ചമർത്താനും നീക്കം നടക്കുന്നു. ദില്ലിയിൽ എന്താണോ സംഭവിക്കുന്നത് അത് തന്നെയാണിപ്പോൾ കേരളത്തിലും സംഭവിക്കുന്നത്. മാധ്യമ സ്ഥാപനത്തിലേക്ക്…

Read More