
ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ കോൺകോഴ്സ് ‘ഇ’ തയാറായി
വിമാനത്തിൽ പ്രവേശിക്കാൻ സെൽഫ് ബോഡിങ് ഗേറ്റുകൾ ഉൾപ്പെടെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട് ഹമദ് വിമാനത്താവളത്തിൽ പുതിയ കോൺകോഴ്സ് തുറന്നു. ടെർമിനൽ വിപുലീകരണത്തിന്റെ ഭാഗമായി കോൺകോഴ്സ് ഇ’ പ്രവർത്തന ക്ഷമമായതായി അധികൃതർ അറിയിച്ചു. ചെക്ക് ഇൻ പൂർത്തിയാക്കിയ യാത്രക്കാർ വിമാനത്തിൽ പ്രവേശിക്കുന്നതിനായുള്ള ഇടനാഴിയാണ് കോൺകോഴ്സ്. വിമാനത്തിലേക്കുള്ള ബോർഡിങ് നടപടികൾ വേഗത്തിലാക്കാൻ സൗകര്യപ്പെടുത്തിക്കൊണ്ടാണ് പുതിയ ‘ഇ’ കോൺകോഴ്സ് സജ്ജമാക്കിയത്. വിമാനത്തിലെത്താൻ ബസുകൾ ആശ്രയിക്കുന്നത് ഒഴിവാക്കാൻ കഴിയും വിധമാണ് പുതിയ വികസനം. വിപുലീകരണം വിമാനത്താവളശേഷി 51,000 ചതുരശ്ര മീറ്റർ അധിക വിസ്തൃതിയും…