ജിദ്ദ പുസ്തകമേള സമാപിച്ചു

ജിദ്ദ സൂപ്പർഡോമിൽ വെച്ച് നടന്ന് വന്നിരുന്ന ജിദ്ദ ബുക്ക് ഫെയർ സമാപിച്ചു. 2023 ഡിസംബർ 16-നാണ് ജിദ്ദ ബുക്ക് ഫെയർ സമാപിച്ചത്. ഇത്തവണത്തെ ജിദ്ദ ബുക്ക് ഫെയറിൽ ആയിരത്തിലധികം പ്രസാധകർ പങ്കെടുത്തു. ഈ ബുക്ക് ഫെയറിൽ നാനൂറിൽപ്പരം പവലിയനുകൾ ഒരുക്കിയിരുന്നു. പത്ത് ദിവസം നീണ്ട് നിന്ന ഈ പുസ്തകമേള സൗദി ലിറ്ററേച്ചർ, പബ്ലിഷിംഗ് ആൻഡ് ട്രാൻസലേഷൻ കമ്മീഷനാണ് സംഘടിപ്പിച്ചത്. ജിദ്ദ ബുക്ക് ഫെയറിന്റെ ഭാഗമായി എൺപതിലധികം പ്രത്യേക പരിപാടികൾ അരങ്ങേറി. ഇതിൽ സെമിനാറുകൾ, ചർച്ചകൾ, പദ്യപാരായണം തുടങ്ങിയവ…

Read More

തൃശൂർ പൂരത്തിന് ഇന്ന് സമാപനം

പൂർണ നിറവായി, പൊൻപൂരം. തേക്കിൻകാട്ടിലും പരിസരത്തും പൂരപ്രേമികൾ നിറഞ്ഞൊഴുകി. പഞ്ചവാദ്യത്തിന്റെയും പാണ്ടിമേളത്തിന്റെയും വാദ്യഗോപുരങ്ങൾ കെട്ടിക്കെട്ടി ഉയരങ്ങളിലേക്കു പോയ സുദിനം. കലാശങ്ങളുടെ സൂചിമുനയിൽ താളപ്രപഞ്ചം പൊട്ടിവിരിഞ്ഞ മനോഹര നിമിഷങ്ങൾ. കുടമാറ്റത്തിന്റെ ആരവം ആകാശങ്ങളിൽ തട്ടി പ്രതിഫലിച്ച പ്രൗഢഗംഭീര ആഘോഷം. നാടൊന്നാകെ പൂരനഗരിയിലേക്ക് ഒഴുകിയ മായിക ദിനത്തിൽ ഘടക പൂരങ്ങളുടെ വരവോടെ തേക്കിൻകാടു നിറഞ്ഞുതുടങ്ങി. കണിമംഗലം ശാസ്താവ് എഴുന്നള്ളിയതോടെ തുടങ്ങിയ പൂരത്തിന്റെ നിറവിലേക്കു നെയ്തലക്കാവ്, കാരമുക്ക്, അയ്യന്തോൾ, ലാലൂർ, ചൂരക്കോട്ടുകാവ്, ചെമ്പുക്കാവ്, പനമുക്കുംപിള്ളി പൂരങ്ങൾ എഴുന്നള്ളിയെത്തി. തിരുവമ്പാടിയുടെ പുറത്തേക്കെഴുന്നള്ളിപ്പിനും മഠത്തിലേക്കുള്ള…

Read More