നിരക്ക് ഇളവ് കാർഡ് ഉള്ളവർക്ക് മാത്രം; കൺസഷനു മാനദണ്ഡം യൂണിഫോമല്ലെന്ന് സ്വകാര്യ ബസ് ഉടമകൾ

വിദ്യാർഥികളിൽ കൺസഷൻ കാർഡുള്ളവർക്ക് മാത്രമേ ഇനി നിരക്ക് ഇളവ് നൽകുകയുള്ളൂ എന്ന് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. കൺസഷൻ നേടാൻ യൂണിഫോം മാനദണ്ഡമായിരിക്കില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം മാത്രമായിരിക്കും കൺസഷൻ അനുവദിക്കുക. കൺസഷന്റെ പേരിൽ വിദ്യാർഥികൾ ബസ് ജീവനക്കാരെ ആക്രമിക്കുന്നത് തുടർച്ചയായതോടെയാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷന്റെ തീരുമാനം. കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടർക്ക് വിദ്യാർഥിനിയുടെ നേതൃത്വത്തിൽ ക്രൂരമർദനം ഏറ്റിരുന്നു. യൂണിഫോമും കാർഡും ഇല്ലാതെ കൺസഷൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മർദനമേറ്റത്. പെൺകുട്ടി ബസിൽ നിന്ന്…

Read More