ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ വീണ്ടും മാറ്റം

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം. 3000 അപേക്ഷകളിൽ കൂടുതൽ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകൾ അധികമായി നടത്തും. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ കാലപരിധി 18 ൽ നിന്ന് 22 വർഷമായി ഉയർത്തി. ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ ഹാജരാവുന്നതിലും ഇളവ് അനുവദിച്ചു. സിഐടിയു പ്രതിനിധികളുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ മാറ്റം വരുന്നതോടെ 15 ദിവസമായി ഡ്രൈവിംഗ് സ്കൂൾ സിഐടിയു യൂണിയൻ നടത്തുന്ന സമരം നിർത്തിയേക്കും.

Read More

വിദ്യാർത്ഥി കൺസഷൻ ഓൺലൈൻ രജിസ്ട്രേഷൻ; കെഎസ്ആർടിസിസ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

വിദ്യാർത്ഥി കൺസഷൻ ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായി സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് കെഎസ്ആർടിസി. സ്ഥാപനങ്ങളുടെ ലോഗിൻ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്ആർടിസി അറിയിച്ചു. https://www.concessionksrtc.com/ എന്ന വെബ്സൈറ്റിൽ കയറിയാൽ പട്ടിക കാണാം. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ സ്കൂള്‍ / കോളജ് ലോഗിൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പട്ടികയിൽ നൽകിയിട്ടുള്ള ലോഗിൻ ഐഡി (ലിസ്റ്റിൽ ഉള്ള സ്‌കൂളിന്റെ ഇ-മെയിൽ വിലാസം ) ഉപയോഗിക്കണം. ഫോർഗോട്ട് പാസ്‍വേഡ് മുഖേന പാസ്‍വേർഡ് റീസെറ്റ് ചെയ്ത് സ്‌കൂളിന്റെ ഇ…

Read More

രാവിലെയും രാത്രിയും ഏര്‍പ്പെടുത്തിയ ടിക്കറ്റ് നിരക്കിലെ ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രോ

കൊച്ചി മെട്രോയിൽ രാവിലെയും രാത്രിയും ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇളവ് പിന്‍വലിച്ചു. രാവിലെ ആറുമുതല്‍ ഏഴുവരെയും രാത്രി പത്തുമുതല്‍ 10.30 വരെയും ഉള്ള സമയത്ത് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കിയിരുന്നതാണ് പിന്‍വലിച്ചത്. യാത്രക്കാര്‍ കുറവുള്ള ഈ സമയത്ത് കൂടുതല്‍ ആളുകളെ മെട്രോയിലേക്ക് ആകര്‍ഷിക്കാനായിരുന്നു ഇളവ് നല്‍കിയിരുന്നത്. ഇളവുണ്ടായിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ അത് പ്രതിഫലിക്കുന്നില്ലെന്നാണ് കെഎംആര്‍എല്ലിന്റെ വിശദീകരണം. ഈ സാഹചര്യത്തിലാണ് വരുമാന വര്‍ധന ലക്ഷ്യമിട്ട് നിരക്ക് ഇളവ് പിന്‍വലിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ഇളവ് പ്രഖ്യാപിച്ചത്.

Read More

കണ്‍സഷന്‍ നിരക്ക് നല്‍കാത്ത സംഭവം: ‘ബസുകളുടെ പെര്‍മിറ്റും ജീവനക്കാരുടെ ലൈസൻസും റദ്ദാക്കണം’; ബാലാവകാശ കമ്മീഷൻ

സ്വകാര്യ സ്റ്റേജ് കാരേജ് ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സഷന്‍ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. കണ്‍സഷന്‍ നിരക്ക് നല്‍കാത്ത സ്വകാര്യ സ്റ്റേജ് കാരേജ് ബസുകളുടെ പെര്‍മിറ്റും കുറ്റം ചെയ്ത ജീവനക്കാരുടെ ലൈസന്‍സും റദ്ദ് ചെയ്യുന്നതിന് നിയമ നടപടികള്‍ സ്വീകരിക്കാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ബാലാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.  ‘കിളിമാനൂര്‍-വെളളല്ലൂര്‍ കല്ലമ്പലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുളള ടിക്കറ്റ് നിരക്കല്ല ഈടാക്കുന്നത്.’ അര്‍ഹതപ്പെട്ട നിരക്ക് ചോദിക്കുമ്പോള്‍ കുട്ടികളെ ഭീഷണിപ്പെടുത്തുന്നു…

Read More