
രശ്മിക മന്ദാനയ്ക്കെതിരെ കർണാടക കോൺഗ്രസ് എംഎൽഎ; നടിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കൊടവ വിഭാഗം
നടി രശ്മിക മന്ദാനയ്ക്കെതിരെ കർണാടക കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നടിക്ക് അധികാരികൾ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൊടവ വിഭാഗം രംഗത്തെത്തി. രശ്മികയെ ഒരു പാഠം പഠിപ്പിക്കണമെന്നാണ് രവികുമാർ ഗൗഡ പറഞ്ഞത്. കഴിഞ്ഞവർഷം നടന്ന കർണാടക അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ രശ്മിക എത്താതിരുന്നതുമായി ബന്ധപ്പെട്ട രവികുമാർ ഗൗഡയുടെ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത്. “കന്നഡ സിനിമയായ കിറിക് പാർട്ടിയിലൂടെയാണ് രശ്മി മന്ദാന സിനിമയിലെത്തിയത്. കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് അവരെ വിളിച്ചെങ്കിലും വന്നില്ല….