
അന്ന് കൈവിട്ട് പോയെന്ന് കരുതി, മകളെ തിരിച്ച് തരണമെന്ന് പ്രാർത്ഥിച്ചു; ഓമന കുര്യൻ
തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര നാൽപ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന്റെ ജീവിതം പ്രമേയമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കിയ ഡോക്യുമെന്ററിയായ ‘നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ’ ഇന്ന് പുറത്തിറങ്ങി. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കോളിവുഡിൽ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. നടൻ ധനുഷിനെതിരെ തുറന്ന കത്തിലൂടെ വിമർശനവുമായി നയൻതാര രംഗത്തെത്തുകയായിരുന്നു.ഇപ്പോഴിതാ ഡോക്യുമെന്ററി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. തന്റെ ജീവിതത്തെക്കുറിച്ച് നയൻതാര ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്. സിനിമയിലും ജീവിതത്തിലുമുണ്ടായ നേട്ടങ്ങളും തകർച്ചയും താരം പങ്കുവയ്ക്കുന്നു. നയൻതാരയും തമിഴിലെ ഒരു പ്രമുഖ നടനുമായി…