
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉൾപ്പെട്ട അപകടത്തിൽ ആശങ്ക; പിന്തുണയുമായി മോദി
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്ക് സംഭവിച്ചിരിക്കുന്ന അപകടം ആശങ്കാജനകമാണെന്നും ഈ ദുഃഖസമയത്ത് ഇന്ത്യ ഇറാൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത‌്രി നരേന്ദ്ര മോദി. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്കും ഒപ്പമുണ്ടായിരുന്ന ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, പ്രവിശ്യാ ഗവർണർ മാലിക് റഹ്‌മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലഹഷെം എന്നിവർക്കുമായി പ്രാർഥിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. Loading tweet… ‘‘പ്രസിഡന്റ് റെയ്‌സി ഉൾപ്പെട്ട ഹെലികോപ്ടർ അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ആശങ്കയുണ്ട്. ഈ ദുരിതസമയത്ത് ഞങ്ങൾ ഇറാനിയൻ…